city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മിനി ലോറിയില്‍ കടത്തിയ 1400 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

മഞ്ചേശ്വരം: (www.kasargodvartha.com 19.12.2014) വ്യാജ ചാരായനിര്‍മാണത്തിനായി കടത്തുകയായിരുന്ന 1,400 ലിറ്റര്‍ സ്പിരിറ്റ് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് പിടിച്ചു. വ്യാജ നമ്പര്‍ പതിച്ച മിനിലോറിയില്‍ കടത്തുകയായിരുന്നു സ്പിരിറ്റ്. ഈ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ ആനക്കല്‍ ഗുവേദപ്പടുപ്പില്‍ വെച്ചാണ് സ്പിരിറ്റു വേട്ട നടത്തിയത്.

ഒരു ബൈക്ക് സംശയകരമായ സാഹചര്യത്തില്‍ കണ്ടതു ശ്രദ്ധയില്‍ പെട്ടു പോലീസ് പിന്തുടരുന്നതിനിടയിലാണ് സ്പിരിറ്റുലോറി കണ്ടത്. മോട്ടോര്‍ സൈക്കിള്‍ ചാരായ വണ്ടിക്ക് അകമ്പടി പോയതാണെന്നു സംശയിക്കുന്നു.

35 ലിറ്റര്‍ കൊള്ളുന്ന 40 കന്നാസുകളില്‍ നിറച്ച സ്പിരിറ്റാണ് മിനിലോറിയില്‍ കണ്ടെത്തിയത്. സ്പിരിറ്റ് നേര്‍പ്പിച്ച നിലയിലായിരുന്നു. ഇവ പരിശോധിച്ചുവരികയാണ്. കെ.എല്‍. 12 എ 6347 നമ്പറാണ് ടെമ്പോയില്‍ പതിച്ചിരുന്നത്. ഇത് വ്യാജമാണെന്നാണ് പോലീസിന്റെ സംശയം. മഞ്ചേശ്വരം അഡീഷണല്‍ എസ്.ഐ. വിജയന്റെ നേതൃത്വത്തിലാണു കേസന്വേഷണം.
മിനി ലോറിയില്‍ കടത്തിയ 1400 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Spirit-seized, Kasaragod, Kerala, 1400 liter spirit seized, Manjeshwaram.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia