ഗുജറാത്ത് കലാപത്തിനിടെ എത്തിയ പതിനാലുകാരനെ വീണ്ടും കാണാതായി
May 23, 2012, 16:36 IST
പാറപ്പള്ളി : ഗുജറാത്ത് കലാപത്തിനിടയില്‍ നാട്ടുകാരെയും വീട്ടുകാരെയും ഉപേക്ഷിച്ച് രക്ഷപ്പെട്ട് അമ്പലത്തറ പാറപ്പള്ളിയിലെത്തിയ പതിനാലുകാരനെ ബുധനാഴ്ച രാവിലെ വീണ്ടും കാണാതായി.
പാറപ്പള്ളി മുസ്ലിം ജമാഅത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പി വി എം യതിംഖാനയിലെ അന്തേവാസിയും അമ്പലത്തറ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാംതരം വിദ്യാര്‍ത്ഥിയുമായ ഹാഷിമിനെയാണ് കാണാതായത്. ബുധനാഴ്ച പ്രഭാത ഭക്ഷണത്തിന് ശേഷം യതിംഖാനയില്‍ കിടന്നുറങ്ങുകയായിരുന്ന ഹാഷിമിനെ പിന്നീടാണ് കാണാതായത്. മദ്രസയില്‍ പോയിട്ടുണ്ടാകുമെന്നാണ് യതീംഖാന അധികൃതര്‍ ആദ്യം കരുതിയത്. ഏറെ നേരം കഴിഞ്ഞിട്ടും ഹാഷിം തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് വ്യക്തമായത്.
ഇതിന് മുമ്പും ഹാഷിമിനെ യതിംഖാനയില്‍ താമസിക്കുന്നതിനിടെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മംഗലാപുരത്ത് നിന്നാണ് ഹാഷിമിനെ കണ്ടെത്തിയത്. 2002 ഫെബ്രുവരി 28ന് ഉണ്ടായ ഗുജറാത്ത് കലാപത്തിനിടെയാണ് ഹാഷിം അവിടെ നിന്ന് രക്ഷപ്പെട്ടത്. പിന്നീട് വിവിധ സ്ഥലങ്ങളില്‍ അലഞ്ഞുതിരിഞ്ഞ ഹാഷിം 2005 നവംബര്‍ മാസത്തിലാണ് പാറപ്പള്ളിയിലെത്തിയത്. കുട്ടിയെ കാണാതായ സംഭവത്തില്‍ യതിംഖാന അധികൃതര്‍ അമ്പലത്തറ പോലീസില്‍ പരാതി നല്‍കിയത്.

Keywords: kasaragod, Ambalathara, Missing, Boy