പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ 14കാരനെ കാണാതായി
Aug 24, 2017, 21:24 IST
കാസര്‍കോട്: (www.kasargodvartha.com 24.08.2017) പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ 14കാരനെ കാണാതായി. നായമാര്‍മൂല നാസ്‌ക് ഗ്രൗണ്ട് പാറ കോമ്പൗണ്ടിലെ അബ്ദുല്‍ ഖാദര്‍ - നസീമ ദമ്പതികളുടെ മകനും, തന്‍ബീഹുല്‍ ഇസ്ലാം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ സഈദിനെയാണ് വ്യാഴാഴ്ച ഉച്ചമുതല്‍ കാണാതായത്.
പരീക്ഷ കഴിഞ്ഞ് ഉച്ചയോടെ വീട്ടിലെത്തിയ സഈദിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അതിനിടെ സഈദിനെ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ കണ്ടതായി ഒരു സുഹൃത്ത് ബന്ധുക്കളെ അറിയിച്ചു. എറണാകുളത്ത് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നുവെന്നാണ് കുട്ടി ഇയാളോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളത്തുള്ള കാസര്‍കോട്ടുകാര്‍ക്ക് വിവരം കൈമാറിയിട്ടുണ്ട്.
സഈദിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9633386122, 9037774877 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Missing, Student, Ernakulam, Railway Station, Family, Shaheed, Nayamarmoola.