city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൂത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; കാസര്‍കോട്ട് വിധിയെഴുതുന്നത് 13,63,937 വോട്ടര്‍മാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്ന് ഒരു വോട്ട്, ഫലമറിയാന്‍ ഒരുമാസം കാത്തിരിക്കണം

കാസര്‍കോട്: (www.kasargodvartha.com 22.04.2019) പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജില്ല ഒരുങ്ങിക്കഴിഞ്ഞു. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഏപ്രില്‍ 23ന് വിധിയെഴുതും. മെയ് 23ന് ആണ് ഫലപ്രഖ്യാപനം. 13,63,937 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉള്ളത്. ഇവരില്‍ 6,59,454 വോട്ടര്‍മാര്‍ പുരുഷന്‍മാരും 7,04,482 വോട്ടര്‍മാര്‍ സ്ത്രീകളും ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡറുമാണ്.
ബൂത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; കാസര്‍കോട്ട് വിധിയെഴുതുന്നത് 13,63,937 വോട്ടര്‍മാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്ന് ഒരു വോട്ട്, ഫലമറിയാന്‍ ഒരുമാസം കാത്തിരിക്കണം

1,317 ബൂത്തുകളാണ് മണ്ഡലത്തില്‍ ഉള്ളത്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ആറുമണിക്ക് ക്യൂവില്‍ നില്‍ക്കുന്ന ആളുകള്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 3872 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്്. ഇവര്‍ക്ക് പുറമേ 668 റിസര്‍വ്ഡ് ജീവനക്കാരുമുണ്ട്. പോളിങ് ബൂത്തുകളിലെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്നതിന് 2641 പോലീസുകാരെയും വിന്യസിപ്പിച്ചുണ്ട്. 1317 വോട്ടിങ് യന്ത്രങ്ങളാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്.

മോക്‌പോള്‍ സമയത്ത് വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥികളുടെ ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് അല്ല തെളിയുന്നതെങ്കിലും വിവിപാറ്റ് സ്ലിപ്പില്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവുമല്ല വരുന്നതെങ്കിലും മോക്‌പോളിന്റെ എണ്ണം ടാലിയാവുന്നില്ലെങ്കിലും വോട്ടിങിനിടയില്‍ യന്ത്രം കേടായാലും പകരം വേറെ വോട്ടിങ് യന്ത്രം ഉപയോഗിക്കും. ഇതിനായി 265 അധിക വോട്ടിങ് യന്ത്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

വോട്ടെടുപ്പ് ആരംഭിക്കുന്നതിന്റെ ഒരു മണിക്കൂര്‍ മുമ്പ് സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ പോളിങ് ഏജന്റ് എന്നിവരുടെ സന്നിധ്യത്തിലാണ് മോക്ക് പോള്‍ നടത്തേണ്ടത്. ചുരുങ്ങിയത് രണ്ട് സ്ഥാനാര്‍ത്ഥികളുടെ എങ്കിലും പോളിങ് ഏജന്റുമാര്‍ മോക്ക് പോളിങിന് സന്നിഹിതരായിട്ടില്ലെങ്കില്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് 15 മിനുട്ട് കാത്തിരുന്ന ശേഷം മോക്ക് പോള്‍ ആരംഭിക്കാം. ചുരുങ്ങിയത് 50 വോട്ടെങ്കിലും മോക്ക് പോളായി ചെയ്യണം. മോക്ക്‌പോള്‍ പൂര്‍ത്തിയായതിനുശേഷം ക്ലോസ് ബട്ടണ്‍ അമര്‍ത്തണം. ശേഷം റിസള്‍ട്ട് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഡിസ്‌പ്ലേ പാനലില്‍ ഫലം കാണിക്കും.

ഈ രിസള്‍ട്ടും വിവിപാറ്റിലെ പേപ്പര്‍ സ്ലിപ്പും ഒത്തുനോക്കുകയും ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച വോട്ടുകളുടെ എണ്ണം കൃത്യമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുകയും വേണം. ഇതിനുശേഷം ക്ലിയര്‍ ബട്ടണ്‍ അമര്‍ത്തി ചെയ്ത മോക്ക് വോട്ടുകള്‍ സീറോ ആക്കണം. തെരഞ്ഞെടുപ്പിനിടയില്‍ ആണ് വോട്ടിങ് യന്ത്രം തകരാറാവുന്നതെങ്കില്‍ പുതുതായി ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രത്തില്‍ നോട്ട ഉള്‍പ്പെടെ ഓരോ സ്ഥാനാര്‍ത്ഥിക്കും ഒരു വോട്ട് വീതം മോക്ക് പോളായി ചെയ്താല്‍ മതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Election, Voters list, 13,63,937 voters in Kasargod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia