ചാരായ വില്‍പന നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് പരിശോധന; വാടക വീട്ടില്‍ നിന്നും 135 ലിറ്റര്‍ വാഷ് പിടികൂടി, പ്രതി റിമാന്‍ഡില്‍
May 10, 2020, 12:28 IST
ചെറുവത്തൂര്‍: (www.kasargodvartha.com 10.05.2020) ചാരായ വില്‍പന നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ 135 ലിറ്റര്‍ വാഷ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തായന്നൂര്‍ സ്വദേശി ജോജോയെ (38) അറസ്റ്റു ചെയ്തു. ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ടില്‍) ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
കൊടക്കാട് ആനിക്കാടിലെ വാടകവീട്ടില്‍ നിന്നാണ് 135 ലിറ്റര്‍ വാഷ് നീലേശ്വരം എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ സി കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വീടിന് മുന്‍വശത്തെ മതിലിനോടുചേര്‍ന്ന് നാല് ബാരലുകളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്. ചെറുവത്തൂര്‍ ടൗണിലും സമീപപ്രദേശങ്ങളിലും ചാരായം വില്‍ക്കുന്നുതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

Keywords: Kasaragod, Kerala, news, Neeleswaram, 135 ltr wash seized by Excise; accused remanded
< !- START disable copy paste -->