ദത്തുമകളെ കാണാനില്ലെന്ന പരാതിയുമായി വളര്‍ത്തച്ഛന്‍ പോലീസില്‍
Jun 15, 2017, 16:03 IST
പടന്ന: (www.kasargodvartha.com 15.06.2017) ദത്തുമകളെ കാണാനില്ലെന്ന പരാതിയുമായി വളര്‍ത്തച്ഛന്‍ പോലീസില്‍. പടന്ന മൂസാഹാജിമുക്കിലെ മുഹമ്മദ് കുഞ്ഞിയാണ് മകള്‍ സമീറ (13) യെ കാണാതായതായി പരാതി നല്‍കിയത്. തളിപ്പറമ്പിലെ മദ്രസാ വിദ്യാര്‍ത്ഥിനിയാണ് സമീറ.
ബുധനാഴ്ച ഉച്ചയ്ക്ക് പടന്നയിലെ വീട്ടില്‍ നിന്നും തളിപ്പറമ്പിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് പെണ്‍കുട്ടി പോയത്. തളിപ്പറമ്പിലെ സുഹൃത്തിന്റെ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്നാണ് പിതാവ് പരാതിയുമായി പോലീസിലെത്തിയത്. മൂന്നാം വയസിലാണ് സമീറയെ മുഹമ്മദ് കുഞ്ഞി ദത്തെടുത്തത്. കുട്ടിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Keywords: Kasaragod, Kerala, Padanna, complaint, Police, Missing, 13 year old goes missing; complaint lodged