മദ്രസയിലേക്ക് പോയ 13 കാരിയെ കാണാതായതായി പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു
Oct 19, 2016, 09:30 IST
കുമ്പള: (www.kasargodvartha.com 19.10.2016) മദ്രസയിലേക്ക് പോയ 13 കാരിയെ കാണാതായതായി പരാതി. മുട്ടംഗേറ്റിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശിനിയുടെ മകളെയാണ് കാണാതായതെന്നാണ് പരാതി. സംഭവത്തില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
മദ്രസയില്‍ നിന്നും ക്വാര്‍ട്ടേഴ്‌സിലേയ്ക്കു മടങ്ങുന്നതിനിടെ ആരെങ്കിലും തട്ടിക്കൊണ്ടുപോയിരിക്കാമെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു. വീടുകളില്‍ പാചകവും മറ്റും ചെയ്തുകിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് മാതാവും മക്കളും ജീവിച്ചുവന്നിരുന്നത്. 13 കാരിക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: Kasaragod, Kumbala, Missing, Complaint, Police, Muttam, Investigation, Income, Case.