city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്രസയിലേക്ക് പോയ 13 കാരിയെ കാണാതായി; തട്ടിക്കൊണ്ടു പോയതാണെന്ന പ്രചരണം ആശങ്ക പടര്‍ത്തി, മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തില്‍ പെണ്‍കുട്ടിയെ ഉള്ളാളില്‍ കണ്ടെത്തി

ഉദുമ: (www.kasargodvartha.com 03/04/2017) മദ്രസയിലേക്ക് പോയ 13 കാരിയെ കാണാതായ സംഭവം വീട്ടുകാരെയും നാട്ടുകാരെയും ഒരേപോലെ നടുക്കി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന പ്രചരണം ഉയര്‍ന്നതോടെ പെണ്‍കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം പോലീസും നാട്ടുകാരും ഊര്‍ജ്ജിതപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തില്‍ പെണ്‍കുട്ടിയെ ഉച്ചയോടെ ഉള്ളാള്‍ ദര്‍ഗ്ഗയില്‍ കണ്ടെത്തി.

ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ 13 കാരിയായ മദ്രസ വിദ്യാര്‍ത്ഥിനിയെയാണ് കാണാതായത്. രാവിലെ 7.30 മണിയോടെ മദ്രസയിലേക്ക് പോയതായിരുന്നു. കുട്ടി മദ്രസയില്‍ എത്താത്തതിനെ തുടര്‍ന്ന് മദ്രസാ അധികൃതര്‍ വീട്ടുകാരെ ബന്ധപ്പെട്ടതോടെയാണ് കുട്ടിയെ കാണാതായ വിവരം അറിഞ്ഞത്.

മദ്രസയിലേക്ക് പോയ 13 കാരിയെ കാണാതായി; തട്ടിക്കൊണ്ടു പോയതാണെന്ന പ്രചരണം ആശങ്ക പടര്‍ത്തി, മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തില്‍ പെണ്‍കുട്ടിയെ ഉള്ളാളില്‍ കണ്ടെത്തി

ഇടതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നകല്‍കുകയായിരുന്നു. പോലീസ് എല്ലാ പോലീസ് സ്‌റ്റേഷനുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും വിവരം അറിയിച്ച് കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ഇതിനിടയിലാണ് ഉള്ളാല്‍ ദര്‍ഗയില്‍ തനിച്ച് അലഞ്ഞുതിരിയുകയായിരുന്ന കുട്ടിയെ പ്രദേശവാസികള്‍ കണ്ടെത്തിയത്. കുട്ടിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാരെ ബന്ധപ്പെടുകയായിരുന്നു. വീട്ടുകാര്‍ രണ്ട് വാഹനങ്ങളിലായി ഉള്ളാളിലേക്ക് തിരിച്ചിട്ടുണ്ട്.

കോട്ടിക്കുളത്ത് നിന്നും ട്രെയിന്‍ കയറിയ കുട്ടി ഉള്ളാള്‍ ദര്‍ഗ്ഗയിലെത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ തട്ടികൊണ്ട് പോയതാണെന്ന പ്രചരണം നാട്ടില്‍ ശക്തമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Missing, Madrasa, Palakunnu, Girl, Police, Railway Station, Busstand, Train, Investigation, 13 year old girl goes missing from Palakkunnu.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia