വീട്ടുകാര്‍ വീടുപൂട്ടി പോയ സമയം വീട്ടില്‍ കവര്‍ച്ച; 13 പവന്‍ സ്വര്‍ണവും 40,000 രൂപയും കവര്‍ന്നു
Jun 19, 2017, 16:52 IST
കാസര്‍കോട്: (www.kasargodvartha.com 19.06.2017) വീട്ടുകാര്‍ വീടുപൂട്ടി പോയ സമയം വീട്ടില്‍ കവര്‍ച്ച. 13 പവന്‍ സ്വര്‍ണവും 40,000 രൂപയും കവര്‍ന്നു. ക്ഷേത്ര ജീവനക്കാരന്‍ മധൂരിലെ ഗണേശന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി കവര്‍ച്ച നടന്നത്. ഗണേശനും കുടുംബവും ഞായറാഴ്ച വൈകിട്ടോടെ വീടു പൂട്ടി കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ പോയതായിരുന്നു. പിന്നീട് തിരിച്ചെത്തി നോക്കിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍പെട്ടത്.
അടുക്കള വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. രണ്ടു അലമാരകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് കവര്‍ച്ച ചെയ്തത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
Keywords: Kasaragod, Kerala, House, Robbery, gold, news, 13 sovereign gold robbed from house