പന്ത്രണ്ടുകാരനായ മദ്രസവിദ്യാര്‍ത്ഥിയുടെ തിരോധാനം; പോലീസ് അന്വേഷണം തുടങ്ങി
Dec 27, 2015, 11:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 27/12/2015) പന്ത്രണ്ടുവയസുകാരനായ മദ്രസാ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.നോര്‍ത്ത് തൃക്കരിപ്പൂര്‍ തടിയന്‍ കൊവ്വലിലെ സൈഫുന്നീസയുടെ മകനും കൊണ്ടോട്ടി യതീംഖാനയിലെ മദ്രസ വിദ്യാര്‍ത്ഥിയുമായ സുഫ്‌യാനെ(12)യാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്.
കൊണ്ടോട്ടിയില്‍ നിന്ന് രണ്ടു ദിവസം മുമ്പ് വീട്ടിലെത്തിയതായിരുന്നു.കഴിഞ്ഞ ദിവസം തിരിച്ചുപോയ സുഫ്‌യാന്‍ യതീംഖാനയില്‍ തിരിച്ചെത്തിയിട്ടില്ല. കുട്ടിയെക്കുറിച്ച് പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഇതേ തുടര്‍ന്ന് മാതാവ് സൈഫുന്നിസ ചന്തേര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം നടത്തിവരികയാണ്. കുട്ടിയെക്കുറിച്ച് ഇതുവരെ യാതൊരു സൂചനയും കിട്ടിയിട്ടില്ല.
Keywords: Missing, Student, Police, Investigation, Cheruvathur, Chandera, Trikkaripur, Cyber cell.