കാസര്‍കോട്: (www.kasargodvartha.com 12.04.2016) ബേഡകം കുണ്ടംകുഴിക്ക് സമീപം അഞ്ചാംമൈല്‍ പെരിയത്ത് പുഴയില്‍ 12 വയസുകാരനടക്കം രണ്ടുപേര്‍ മുങ്ങി മരിച്ചു. ചൊവ്വാഴ്ച രാവിലെ 10.30 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കല്ലടക്കുറ്റിയിലെ എ സി അബ്ദുല്ലയുടെ മകന്‍ ജാബിര്‍ (12), കോഴിക്കോട് രാമനാട്ടുകരയിലെ അബൂബക്കറിന്റെ മകനും മടവൂര്‍ സി എം സെന്ററിലെ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയുമായ സൈനുല്‍ ആബിദ് (20) എന്നിവരാണ് മുങ്ങിമരിച്ചത്.

കഴിഞ്ഞ ദിവസം ജാബിറിന്റെ സഹോദരിയുടെ വിവാഹചടങ്ങില്‍ സംബന്ധിക്കാനാണ് കോഴിക്കോട് സ്വദേശിയായ സൈനുല്‍ ആബിദും സുഹൃത്തുക്കളും അഞ്ചാംമൈലില്‍ എത്തിയത്. ജാബിറിനെയും കൂട്ടി ആബിദും മറ്റുള്ളവരും പുഴയില്‍ കുളിക്കാന്‍ പോയതായിരുന്നു. അബദ്ധത്തില്‍ ഇവര്‍ പുഴയിലെ വലിയ കുഴിയില്‍ മുങ്ങിത്താഴുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ബേഡകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
 |
ജാബിര്‍ |
ഓമനശ്ശേരി ദാറുല്‍ ഹര്‍ഖം ജൂനിയര്‍ കോളജിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ജാബിര്‍. ആമിനയാണ് മാതാവ്. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ജാഫര്‍, സാബിത്ത്, സുഹ്‌റാബി, സബീന, ജാബിറ, റഹ് യത്ത്. ജാബിറയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ജാഫറിന്റെ സുഹൃത്തുക്കളായ സൈനുല്‍ ആബിദും ഏതാനും സുബൃത്തുക്കളും എത്തിയത്. കോഴിക്കോട് രാമനാട്ടുകര വയൂര്‍ നടുവില്‍ സ്വദേശിയാണ് സൈനുല്‍ ആബിദ്.
Keywords:
Death, River, Drown, Youth, Child, Kasaragod, Kundamkuzhi, Police,