കരിമ്പിന്‍ ജ്യൂസ് യന്ത്രത്തിന്റെ ചക്രത്തിനിടയില്‍പെട്ട് 12 വയസ്സുകാരന്റെ കൈ ചതഞ്ഞു
May 11, 2016, 18:36 IST
കാസര്‍കോട്: (www.kasargodvartha.com 11/05/2016) കരിമ്പിന്‍ ജ്യൂസ് യന്ത്രത്തിന്റെ
ചക്രത്തിനിടയില്‍ കൈ കുടുങ്ങിയ 12 വയസ്സുകാരനെ ഫയര്‍ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി. സാരമായി പരിക്കേറ്റ കുട്ടിയെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്യ സംസ്ഥാന തൊഴിലാളി പാറക്കട്ടയിലെ റോഡരികില്‍ സ്ഥാപിച്ച കരിമ്പിന്‍ ജ്യൂസ് യന്ത്രത്തിന്റെ ചക്രത്തിനിടയിലാണ് ഇവരുടെ ബന്ധുവായ 12 വയസ്സുകാരന്റെ കൈ കുടുങ്ങി ചതഞ്ഞരഞ്ഞത്.
തോള്‍ ഭാഗം വരെയുള്ള കൈയ്യുടെ ഭാഗം ചക്രത്തില്‍ കുടുങ്ങുകയും ചുണ്ടുവരെ മുറിഞ്ഞ് ചോര വാര്‍ന്നൊഴുകുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തുകയും രക്ഷാ പ്രവര്‍ത്തനം നടത്തതുകയുമായിരുന്നു. ഫയര്‍ഫോഴ്‌സ് മെഷിനിന്റെ ചക്രങ്ങള്‍ അഴിച്ചുമാറ്റിയ ശേഷമാണ് കുട്ടിയുടെ കൈ പുറത്തെടുത്തത്.
കൈയ്യുടെ ഭാഗത്തെ മാംസവും തൊലിയും മുഴുവന്‍ ചതഞ്ഞരഞ്ഞ അവസ്ഥയിലായ കുട്ടിയെ പോലീസ് ആദ്യം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് ബന്ധുക്കളെ വിവരം അറിയിച്ച ശേഷം മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.