കെ.എസ്.ടി.പിയുടെ ഓവുചാലില്‍ വീണ് പന്ത്രണ്ടുകാരന് ഗുരുതരം
Jul 22, 2015, 12:58 IST
മേല്‍പറമ്പ്: (www.kasargodvartha.com 22/07/2015) മേല്‍പ്പറമ്പില്‍ കെ.എസ്.ടി.പിയുടെ ആഴത്തിലുള്ള ഓവുചാലില്‍ വീണ് പന്ത്രണ്ടുകാരന് ഗുരുതരമായി പരിക്കേറ്റു. ചെമ്മനാട് ജമാ അത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥിയായ മേല്‍പ്പറമ്പിലെ അനസ് യാസറിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. സഹോദരനോടൊപ്പം വീടിന് സമീപത്തെ കടയില്‍ പാല്‍ വാങ്ങാന്‍ പോയതാണ് അനസ്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒരു കാര്‍ ചീറിപ്പാഞ്ഞുവന്നതിനാല്‍ ഭയന്നുപോയ കുട്ടി റോഡരികിലേക്ക് മാറിയപ്പോള്‍ കാല്‍വഴുതി ഓവുചാലില്‍ വീഴുകയായിരുന്നു.
ഓവുചാലില്‍ ഇരുമ്പ് കമ്പികള്‍ തള്ളിനില്‍ക്കുന്നുണ്ട്. മൂന്നാള്‍ പൊക്കത്തിലുള്ള കുഴിയില്‍ വീണ കുട്ടിയുടെ ദേഹത്ത് ഭാഗ്യം കൊണ്ട് മാത്രമാണ് കമ്പികള്‍ തുളഞ്ഞുകയറാതിരുന്നത്. സഹോദരനും പരിസരത്തുണ്ടായിരുന്നവരുമാണ് കുട്ടിയെ കുഴിയില്‍ നിന്നും പുറത്തെടുത്തത്. അനസിനെ സാരമായ പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയാത്ത സാഹചര്യമാണ് ഇവിടെയുള്ളത്. പകല്‍ നേരങ്ങളില്‍ പോലും അപകടങ്ങള്‍ പതിവായ ഈ ഭാഗത്ത് രാത്രിയില്‍ അപകടഭീഷണി വര്‍ദ്ധിക്കുന്നു. രാവിലെയും വൈകുന്നേരങ്ങളിലും നിരവധി വിദ്യാര്‍ത്ഥികള്‍ ഈ ഓവുചാലിനരികില്‍ കൂടി നടന്നുപോകുന്നുണ്ട്. ഓവുചാല്‍ സ്ലാബിട്ടുമൂടി അപകടഭീഷണി ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികളോടാവശ്യപ്പെട്ടിരുന്നു. എന്നാല്‍ യാതൊരു നടപടിയുമുണ്ടായില്ല.

Keywords: KSTP Road, Injured, Student, Hospital, Melparamba, treatment, Advertisement Royal Silks.