ബര്‍ത്ത്‌ഡേ ആഘോഷം കഴിഞ്ഞതിനുപിന്നാലെ 12 വയസ്സുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു
Apr 17, 2018, 18:52 IST
ഉപ്പള: (www.kasargodvartha.com 17.04.2018) ബര്‍ത്ത്‌ഡേ ആഘോഷം കഴിഞ്ഞതിനുപിന്നാലെ 12 വയസ്സുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു. കാസര്‍കോട് അടുക്കത്ത്ബയല്‍ ഭഗവതി നഗറിലെ വിക്രമന്‍-ഷിറിയയിലെ അനിത ദമ്പതികളുടെ മകനും ബന്തിയോട് കുക്കാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അഭീഷ്(12) ആണ് മരിച്ചത്.
ബുധനാഴ്ച്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ ഷിറിയ പുഴയില്‍ കൂട്ടുകാരോടൊപ്പം കക്ക പെറുക്കാന്‍ പോയതായിരുന്നു അഭീഷ്.കുട്ടി പുഴയില്‍ മുങ്ങിത്താഴുന്നതു കണ്ട് കൂട്ടുകാര്‍ ബഹളം വെക്കുകയും കുമ്പള പോലീസും ഉപ്പളയില്‍ നി്ന്ന് ഫയര്‍ഫോഴ്‌സുമെത്തി നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ പുറത്തെടുത്ത് ഉടന്‍ തന്നെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അടുക്കത്ത്ബയലിലെ പിതാവിന്റെ വീട്ടിലായിരുന്ന അഭീഷ് ബര്‍ത്തഡേ ആഘോഷിക്കാനാണ് ഷിറിയയിലെ മാതാവിന്റെ വീട്ടിലെത്തിയത്. ഏക സഹോദരന്‍ സുനിത്. മൃതദേഹം മംഗല്‍പ്പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Child, Death, Drown, Uppala, Drowned to Death, Shiriya River, 12 Year Old boy drowned to death