city-gold-ad-for-blogger

മദ്രസാധ്യാപകനെ ആക്രമിച്ച കേസ്; നാല് പ്രതികള്‍ക്ക് 12 വര്‍ഷം തടവ്

കാസര്‍കോട്: (www.kasargodvartha.com 30.04.2014) മദ്രസാധ്യാപകനേയും മൂന്ന് സുഹൃത്തുക്കളേയും ആക്രമിച്ച കേസിലെ പ്രതികളെ കോടതി 12 വര്‍ഷം തടവിന് ശിക്ഷിച്ചു. വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.

2011 ഫെബ്രൂവരി എട്ടിന് ചിന്നമുഗര്‍ ഹദ്ദാദ് പള്ളി മദ്രസാധ്യാപകന്‍ അബ്ബാസ് മദനി (36), സുഹൃത്തുക്കളായ സൈനുല്‍ ആബിദ് (26), അയ്യൂബ് (24), എ.സലീം (27) എന്നിവരെ ആക്രമിച്ച കേസിലാണ് ശിക്ഷ. ഹേരൂര്‍ ചിന്നമുഗറിലെ ഇബ്രാഹിം കജാല്‍ (28), ഇബ്രാഹിം (38) മുഹമ്മദ് കാപ്പു (33) ശാഹുല്‍ ഹമീദ് (20), ഖലീല്‍ എന്ന ഇബ്രാഹിം ഖലീല്‍ എന്നിവരെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ശിക്ഷിച്ചത്.

മദ്രസാധ്യാപകനെ ആക്രമിച്ച കേസ്; നാല് പ്രതികള്‍ക്ക് 12 വര്‍ഷം തടവ്
അബ്ബാസ് മദനിയെ ആക്രമിക്കുന്നത് തടയാന്‍ ചെന്നപ്പോഴാണ് സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റത്. പ്രതികള്‍ക്കെതിരെ കുമ്പള പോലീസ് നരഹത്യാ ശ്രമത്തിനാണ് കേസെടുത്തത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പത്മനാഭന്‍ മത്സരിക്കുന്നത് ഗിന്നസ് ബുക്കില്‍ ഇടം നേടാന്‍

Keywords: Kasaragod, Teacher, Case, Friend, Court, Abbas Madani, Kumbala Police, Madrassa, Additional Sessions Court, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia