city-gold-ad-for-blogger

കിഫ്‌ബിയുടെ ഒരു കോടി രൂപ പദ്ധതിയിൽ ഉദുമ മണ്ഡലത്തിലെ 12 സ്‌കൂളുകൾ; പ്രവർത്തികൾ ടെൻഡർ വെച്ചതായി അഡ്വ. സി എച് കുഞ്ഞമ്പു എം എൽ എ

ഉദുമ: (www.kasargodvartha.com 13.06.2021) പൊതുവിദ്യഭ്യാസ വകുപ്പിൽ കിഫ്ബിയുടെ ഒരു കോടി രൂപ പദ്ധതിയിൽ ഉദുമ നിയോജക മണ്ഡലത്തിലെ 12 സ്കൂളുകളുടെ പ്രവർത്തികൾ ടെൻഡർ വെച്ചതായി സി എച് കുഞ്ഞമ്പു എംഎൽഎ അറിയിച്ചു. ജി എച് എസ് അമ്പലത്തറ, ജി വി എച് എസ് ദേലംപാടി, ജി യു പി എസ് മുളിയാർ മാപ്പിള (പൊവ്വൽ), ജി എച് എസ് ബാര, ജി എഫ് എച് എസ് ബേക്കൽ, ജി എച് എസ് എസ് ചന്ദ്രഗിരി, ജി യു പി എസ് തെക്കിൽ പറമ്പ, ജി എച് എസ് തച്ചങ്ങാട്, ജി എച് എസ് കൊളത്തൂർ, ജി എച് എസ് ബേത്തൂർപ്പാറ, ജി എച് എസ് കല്ല്യോട്ട്, ജി യു പി എസ് കോളിയടുക്കം എന്നീ സ്‌കൂളുകൾക്കാണ് ഫൻഡ് ലഭിക്കുക.

കിഫ്‌ബിയുടെ ഒരു കോടി രൂപ പദ്ധതിയിൽ ഉദുമ മണ്ഡലത്തിലെ 12 സ്‌കൂളുകൾ; പ്രവർത്തികൾ ടെൻഡർ വെച്ചതായി അഡ്വ. സി എച് കുഞ്ഞമ്പു എം എൽ എ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 500 മുതൽ 1000 വരെ വിദ്യാർഥികൾ പഠിക്കുന്ന സർകാർ വിദ്യാലയങ്ങളിലെ പശ്ചാത്തല സൗകര്യ വികസനത്തിനാണ് കിഫ്‌ബി ഒരു കോടി രൂപ വീതം അനുവദിക്കുന്നത്. ഇതിന്റെ നോഡൽ ഏജൻസി ആയ കിലയാണ് പ്രവർത്തി ടെൻഡർ വെച്ചിട്ടുള്ളത്. തദ്ദേശ വകുപ്പ് എഞ്ചിനീയറിങ് സംവിധാനം മുഖേനെയാണ് പ്രവർത്തികൾ കില നടപ്പിൽ വരുത്തുന്നത്. ജൂൺ 18 ആണ് ടെൻഡർ സമർപിക്കാനുള്ള അവസാന തീയതി.

Keywords:  Kerala, News, Kasaragod, Uduma, Constituency, School, Development project, MLA, CH Kunjambhu, 12 schools in Uduma constituency under KIFB's Rs 1 crore project; Adv. CH Kunjambu MLA.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia