പറമ്പില്‍ സൂക്ഷിച്ച 12 ലോഡ് മണല്‍ പിടികൂടി
Feb 27, 2015, 12:12 IST
കുമ്പള: (www.kasargodvartha.com 27/02/2015) സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സൂക്ഷിച്ച 12 ലോഡ് അനധികൃത മണല്‍ റവന്യു അധികൃതര്‍ പിടികൂടി. മൊഗ്രാല്‍ മഡിമുഗറില്‍ നിന്നു വ്യാഴാഴ്ച വൈകിട്ട് കുമ്പള വില്ലേജ് ഓഫീസര്‍ എം.ബി. ലോകേഷിന്റെ നേതൃത്വത്തിലാണ് മണല്‍ പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്‍ന്നാണ് റവന്യു അധികൃതര്‍ സ്ഥലത്തെത്തിയത്. പുഴയില്‍ നിന്നു അനധികൃതമായി വാരിയ മണല്‍ കടത്താനായി സൂക്ഷിച്ചതായിരുന്നുവെന്നു അധികൃതര്‍ പറഞ്ഞു.
Keywords: Sand, Seized, Kumbala, Kasaragod, Kerala, Vigilance, Sands Seized.