കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച 12 കിലോ കഞ്ചാവ് കണ്ടെടുത്തു, യുവാവിനെ തിരയുന്നു
Nov 21, 2014, 10:00 IST
ഉപ്പള: (www.kasargodvartha.com 21.11.2014) കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ കാണപ്പെട്ട 12 കിലോ കഞ്ചാവ് മഞ്ചേശ്വരം പോലീസ് പിടികൂടി. കൈകമ്പയില്‍ നിന്നു വ്യാഴാഴ്ച രാത്രി 8.30 മണിയോടെയാണ് രണ്ട് കിലോ വീതമുള്ള ആറ് പ്ലാസ്റ്റിക്ക് കവറുകളിലായി സൂക്ഷിച്ച കഞ്ചാവ് പിടിച്ചത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇവിടെ പരിശോധനയ്‌ക്കെത്തിയത്. സംഭവത്തില്‍ ഒരു യുവാവിനെ അന്വേഷിക്കുന്നു. ജില്ലയുടെ പല ഭാഗത്തും വിതരണത്തിനു എത്തിച്ചതാകാം ഇതെന്ന് സംശയിക്കുന്നു.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇവിടെ പരിശോധനയ്‌ക്കെത്തിയത്. സംഭവത്തില്‍ ഒരു യുവാവിനെ അന്വേഷിക്കുന്നു. ജില്ലയുടെ പല ഭാഗത്തും വിതരണത്തിനു എത്തിച്ചതാകാം ഇതെന്ന് സംശയിക്കുന്നു.