city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വേണ്ടി കല്ലക്കട്ടയില്‍ നിര്‍മ്മിച്ച 12 ഫ്‌ളാറ്റുകൾ ഉദ്ഘാടനം ചെയ്തു; സര്‍ക്കാര്‍ ജീവനക്കാരുടെ താമസ സൗകര്യം വര്‍ധിപ്പിക്കുമെന്ന് റവന്യൂമന്ത്രി

കാസര്‍കോട്: (www.kasargodvartha.com 19/12/2016) ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ താമസസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഭവന നിര്‍മ്മാണ ബോര്‍ഡ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി നടപ്പിലാക്കിയ മൂന്നാംഘട്ട ഭവനപദ്ധതി പ്രകാരം കല്ലക്കട്ടയില്‍ നിര്‍മ്മിച്ച 12 ഫ്‌ളാറ്റുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുളള താമസ സൗകര്യം വളരെ കുറവാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. വിദൂരങ്ങളില്‍ നിന്നും എത്തിയ അധ്യാപകരാണ് ഒരു കാലത്ത് ജില്ലയിലെ ഹയര്‍സെക്കന്‍ഡറി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവരുടെ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ 188 കോടി രൂപ ചെലവിലാണ് ഭവന നിര്‍മ്മാണ ബോര്‍ഡ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി 12 ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചത്. ജീവനക്കാരുടെ ആവശ്യം പരിഗണിച്ച് ഇനിയും ബഡ്ജറ്റില്‍ തുക വകയിരുത്തി പ്രവൃത്തികള്‍ നടത്തുമെന്നും മലബാറിന്റെ  വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ വലിയ പരിഗണനയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. കെ എസ് എച്ച് ബി ചീഫ് എഞ്ചിനീയര്‍ രാജീവ് കാരിയില്‍ പദ്ധതി വിശദീകരിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി ചായിന്റടി, കെ എസ് എച്ച് ബി അഡീഷണല്‍ സെക്രട്ടറി കെ ബാബു, കാസര്‍കോട് തഹസില്‍ദാര്‍ ജയരാജന്‍ വൈക്കത്ത്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ അഡ്വ. ഗോവിന്ദന്‍ പളളിക്കാപ്പില്‍, രവീശതന്ത്രി കുണ്ടാര്‍, കുര്യാക്കോസ് പ്ലാപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു സ്വാഗതവും എ ഡി എം കെ അംബുജാക്ഷന്‍ നന്ദിയും പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വേണ്ടി കല്ലക്കട്ടയില്‍ നിര്‍മ്മിച്ച 12 ഫ്‌ളാറ്റുകൾ ഉദ്ഘാടനം ചെയ്തു; സര്‍ക്കാര്‍ ജീവനക്കാരുടെ താമസ സൗകര്യം വര്‍ധിപ്പിക്കുമെന്ന് റവന്യൂമന്ത്രി

അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി പതിച്ച് നല്‍കും: റവന്യു മന്ത്രി

കാസര്‍കോട്: അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. പനത്തടി ഗ്രാമപഞ്ചായത്തിലെ കല്ലപ്പളളിയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന കര്‍ഷകര്‍ക്ക്  കൈവശഭൂമിയുടെ പട്ടയം നല്‍കി  സംസാരിക്കുകയായിരുന്ന അദ്ദേഹം. സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളോട് സര്‍ക്കാറിനുളള ഉത്തരവാദിത്വം നിറവേറ്റും. 

നിയമ പ്രകാരം ലഭ്യമാക്കാന്‍ സാധിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കും. മലയോര ജനത നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. വാഹന സൗകര്യമില്ലാത്തതും പ്രധാന പ്രശ്‌നമാണ്. മൊബൈല്‍ ഫോണ്‍ ടവറില്ലാത്ത കാര്യം  ബി എസ് എന്‍ എല്ലിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. മലയോരപ്രദേശത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.  പനത്തടി പഞ്ചായത്തിനെ മാലിന്യവിമുക്ത പഞ്ചായത്താക്കാനുളള നടപടികളുടെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍  ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ ഏറ്റുവാങ്ങി ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു ഉദ്ഘാടനം ചെയ്തു. 

കല്ലപ്പള്ളി ഗവ. എല്‍ പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി ജി മോഹനന്‍ അധ്യക്ഷത വഹിച്ചു.  വൈസ് പ്രസിഡണ്ട് കെ ഹേമാംബിക, സ്ഥിരംസമിതി അധ്യക്ഷരായ എം സി മാധവന്‍, രജനിദേവി, പി തമ്പാന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലതാ അരവിന്ദന്‍, എ ഡി എം കെ അംബുജാക്ഷന്‍, പനത്തടി പഞ്ചായത്ത് അംഗം വി ആര്‍ ബിജു, ആര്‍ ഡി ഒ ഡോ. പി കെ ജയശ്രീ, അഡ്വ. വി മോഹന്‍കുമാര്‍, എ രാധാകൃഷണ, ശ്രീലത വിശ്വനാഥ, ബിനുവര്‍ഗ്ഗീസ്, സുനില്‍ മാടയ്ക്കല്‍, വി സി ദേവസ്യ, സൂര്യനാരായണഭട്ട്, അബ്ദുള്‍ നാസര്‍, ബാബു പാലപ്പറമ്പന്‍ എന്നിവര്‍ സംസാരിച്ചു.  അരുണ്‍ രംഗത്തുമല സ്വാഗതവും നളിനാക്ഷി ദാമോദരന്‍ നന്ദിയും പറഞ്ഞു. പ്ലാസ്റ്റിക് വിമുക്തവും ഹരിതസൗഹൃദവുമായാണ് വേദി ഒരുക്കിയിരുന്നത്.

Keywords:  Kasaragod, Kerala, Minister, E.Chandrashekharan-MLA, inauguration, 12 Flats in Kallakkatta inaugurated.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia