city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമ ഗവ. കോളേജ് കെട്ടിടനിര്‍മ്മാണത്തിന് 12 കോടി രൂപ അനുവദിക്കും: വിദ്യാഭ്യാസ മന്ത്രി

കാസര്‍കോട്: (www.kasargodvartha.com 17/01/2017) ഉദുമ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 12 കോടി രൂപ കൂടി അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. പെരിയാട്ടടുക്കത്ത് കോളേജിന്റെ കെട്ടിട നിര്‍മ്മാണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ കുഞ്ഞിരാമന്‍ എംഎല്‍എ യുടെ  പ്രാദേശിക ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച അഞ്ച് കോടി രൂപയ്ക്ക് പുറമെയാണിത്. ലോകത്തിന് മാതൃകയായ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ പോലെ ഉന്നത വിദ്യാഭ്യാസ മേഖലയെയും ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉടന്‍ രൂപീകരിക്കും. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ  ലോകത്തിന്റെ നെറുകയിലെത്തിക്കാനുളള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം പറഞ്ഞു.
ഉദുമ ഗവ. കോളേജ് കെട്ടിടനിര്‍മ്മാണത്തിന് 12 കോടി രൂപ അനുവദിക്കും: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാന സര്‍ക്കാര്‍ പുതുതായി  ആരംഭിച്ച എട്ട് സര്‍ക്കാര്‍ കോളേജുകള്‍ക്ക് എട്ടു കോടി വീതം ബജറ്റില്‍ വകയിരുത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യംവെച്ചാണിത്. ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എംപി  മുഖ്യാതിഥി ആയിരുന്നു. പി കരുണാകരന്‍ എംപി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ജിഎംയുപി  സ്‌കൂള്‍ ചെര്‍ക്കള, എയുപിഎസ് ബിരിക്കുളം, ജിവിഎച്ച്എസ്എസ് ഇരിയണ്ണി, എയുപിഎസ് നെല്ലിയടുക്കം, ജിഎല്‍പിഎസ് അട്ടക്കണ്ടം എന്നീ സ്‌കൂളുകള്‍ക്കനുവദിച്ച സ്‌കൂള്‍ ബസ്സുകളുടെ താക്കോല്‍ ദാനവും വിദ്യാഭ്യാസമന്ത്രി നിര്‍വ്വഹിച്ചു.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ഇന്ദിര, ശാരദ എസ് നായര്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, എ കെ  മുഹമ്മദാലി, സി രാമചന്ദ്രന്‍, ഖാലിദ് ബെളളിപ്പാടി, മുസ്തഫ ഹാജി, പി ജെ ലിസി, പളളിക്കര ഗ്രാമപഞ്ചായത്ത് അംഗം കെ മാധവന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്തംഗം ഷഹീദ, രാഷ്ട്രീയകക്ഷി നേതാക്കളായ ടി നാരായണന്‍, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, കെഇഎ ബക്കര്‍, വി രാജന്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, എ കുഞ്ഞിരാമന്‍ നായര്‍, മുഹമ്മദ് ടിമ്പര്‍, പിടിഎ വൈസ് പ്രസിഡണ്ട് കെ എംഎ ഹമീദ്, കുണിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി സുധാകരന്‍, പ്രിന്‍സിപ്പാള്‍ പി സി അശ്വതി, കോളേജ് യൂണിയന്‍ ചെയര്‍മാന്‍  ടി ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു. കെ കുഞ്ഞിരാമന്‍ എംഎല്‍എ സ്വാഗതവും ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ കെ വിദ്യ നന്ദിയും പറഞ്ഞു.

Keywords:  Kasaragod, Kerala, Uduma, Building, inauguration, 12 core for Uduma Govt. College construction.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia