കാസര്‍കോട്ട് വന്‍ കഞ്ചാവു വേട്ട; 110 കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍
Feb 4, 2019, 11:43 IST
കാസര്‍കോട്: (www.kasargodvartha.com 04.02.2019) കാസര്‍കോട് ചിറ്റാരിക്കാലില്‍ വന്‍ കഞ്ചാവു വേട്ട. 110 കിലോ കഞ്ചാവുമായി ഒരാളെ പോലീസ് അറസ്റ്റുചെയ്തു. കുന്നുംകൈ സ്വദേശി നൗഫലിനെ (35)യാണ് വെസ്റ്റ് എളേരി പൂങ്ങോടു വെച്ച് പോലീസ് പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് സംഭവം. നൗഫലിനൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു.
ജില്ലാ പോലീസ് ചീഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിറ്റാരിക്കാല്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇന്നോവ കാറില്‍ കടത്താന്‍ ശ്രമിച്ച 110 കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടിയത്. കാറിന്റെ പിറകിലെ ഡിക്കിയില്‍ കിലോ കണക്കാക്കി ചെറിയ നിരവധി പൊതിയുണ്ടാക്കി അടുക്കിവെച്ച നിലയിലായിരുന്നു കഞ്ചാവ്. കര്‍ണാടകയില്‍ നിന്നാണ് കഞ്ചാവ് കടത്തി കൊണ്ടുവന്നതെന്നാണ് വിവരം.
നൗഫലിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. അടുത്തൊന്നും കാസര്‍കോട് ജില്ലയില്‍ ഇത്രയും വലിയ കഞ്ചാവ് വേട്ട നടന്നിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Ganja, Ganja seized, 110 KG Ganja seized in Chittarikkal
< !- START disable copy paste -->