city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആറാം ക്ലാസുകാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമം

എടനീര്‍: (www.kasargodvartha.com 06/03/2016) ബാലസംഘം പ്രവര്‍ത്തകനായ ആറാം ക്ലാസുകാരനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. സാരമായി പരിക്കേറ്റ എടനീര്‍ കളരിയിലെ കമലാക്ഷന്‍- ഇന്ദിര ദമ്പതികളുടെ മകന്‍ ഹരിപ്രസാദിനെ (11) ചെങ്കള ഇ കെ നായനാര്‍ സ്മാരക സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എടനീര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഹരിപ്രസാദ് ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെ എടനീരിലുള്ള അമ്മാവന്റെ കടയിലിരിക്കുമ്പോഴാണ് സംഭവം. മദ്യപിച്ചെത്തിയ ദീപു (30), ശിവന്‍ (29), ദിനേശന്‍ (30) എന്നിവര്‍ ഹരിപ്രസാദിന്റെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. അപ്പോള്‍തന്നെ അമ്മാവനും കടയിലുണ്ടായിരുന്നവരും ചേര്‍ന്ന് കുട്ടിയെ അക്രമികളില്‍നിന്ന് രക്ഷിച്ചു. കഴുത്തിലും ദേഹത്തും പരിക്കേറ്റ് അസ്വസ്ഥനായ ഹരിപ്രസാദിനെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബി ജെ പി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.

ബാലസംഘത്തിന്റെ സജീവ പ്രവര്‍ത്തകനായ ഹരിപ്രസാദിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് സിപിഎം പാടി ലോക്കല്‍കമ്മിറ്റി ആവശ്യപ്പെട്ടു. എടനീരിലും സമീപ പ്രദേശത്തും നിരന്തരം കുഴപ്പമുണ്ടാക്കുന്നതില്‍ മുന്നില്‍നില്‍ക്കുന്നവരാണ് പ്രതികള്‍. നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് അക്രമത്തിന് പിന്നിലെന്നും ഇത്തരക്കാരെ ഒറ്റപ്പെടുത്താന്‍ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും ലോക്കല്‍കമ്മിറ്റി പറഞ്ഞു. അക്രമത്തില്‍ എസ് എഫ് ഐ, ബാലസംഘം ഏരിയാകമ്മിറ്റികള്‍ പ്രതിഷേധിച്ചു.

ആറാം ക്ലാസുകാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമം


Keywords : Edneer, Student, Assault, BJP, Injured, Hospital, CPM, Balasangam, Hariprasad.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia