തൃക്കണ്ണാട്ട് പിതൃതര്‍പണത്തിനായി ആയിരങ്ങളെത്തി
Aug 6, 2013, 17:05 IST
തൃക്കണ്ണാട്: ദക്ഷിണ കാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലിതര്‍പണത്തിനായി ആയിരങ്ങളെത്തി. ചൊവ്വാഴ്ച പുലര്‍ചെ അഞ്ച് മണിയോടെ ആരംഭിച്ച ചടങ്ങുകള്‍ വൈകിട്ട് മൂന്ന് മണിവരെ നീണ്ടുനിന്നു.
കര്‍ണാടകയുടെ വിവിധ ഭാഗങ്ങില്‍ നിന്നടക്കമുള്ള ആളുകള്‍ പിതൃതര്‍പണത്തിനായി ഇവിടെ എത്തിയിരുന്നു. കടപ്പുറത്ത് ചടങ്ങുകള്‍ക്ക് വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പെടുത്തിയിരുന്നത്. പിതൃക്കളുടെ ഓര്‍മകള്‍ അലയടിച്ച ചടങ്ങുകളില്‍ സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പെടെയുള്ളവര്‍ സംബന്ധിച്ചു. ചടങ്ങുകള്‍ക്കെത്തിയവര്‍ക്ക് ക്ഷേത്രം വക ചായയും ലകുഭക്ഷണവും വിതരണം ചെയ്തു. ഭക്തജനത്തിരക്ക് പരിഗണിച്ച് പുരോഹിതന്മാരുടെ എണ്ണം ഇത്തവണ വര്‍ധിപ്പിച്ചിരുന്നു.
തകര്‍ത്ത് പെയ്ത മഴയെ അവഗണിച്ചാണ് ചടങ്ങുകള്‍ നടന്നത്. ജില്ലയില്‍ നിന്നുള്ളവരെ കൂടാതെ സമീപ ജില്ലകളില്‍ നിന്നും ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ നിന്നും ആളുകള്‍ എത്തിയിരുന്നു. തലക്കാവേരി, ഭാഗമണ്ഡലം എന്നിവിടങ്ങളിലും പിതൃതര്‍പണ ചടങ്ങുകള്‍ക്കായി നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു.
Also read:
ബാബറി മസ്ജിദ് പൊളിക്കുന്ന വിവരം രാഷ്ട്രപതിക്ക് അറിയാമായിരുന്നു: മുലായം സിംഗ്
Keywords: Trikannad temple, Temple fest, Kasaragod, Kerala, Karkata vav, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.