കെആര്‍സി; ഉദുമയില്‍ 1000 പേര്‍ അനുഗമിക്കും
May 16, 2012, 15:31 IST
ഉദുമ: വര്‍ഗീയ തീവ്രവാദത്തിനും സദാചാര പൊലീസ് അക്രമങ്ങള്‍ക്കുമെതിരെ സിപിഎം നേതൃത്വത്തില്‍ ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ നയിക്കുന്ന മാനവ സൗഹൃദ സന്ദേശയാത്രയില്‍ ഉദുമ ഏരിയയില്‍നിന്ന് ആയിരം പേരെ പങ്കെടുപ്പിക്കും.
22ന് രാവിലെ ഏരിയാ അതിര്‍ത്തിയായ ചന്ദ്രഗിരി പാലത്തില്‍ നിന്ന് സ്വീകരിക്കും. ചിത്താരി പാലം വരെ വൈറ്റ് വളണ്ടിയര്‍മാരടക്കം ആയിരം പേര്‍ അനുഗമിക്കും.
രാവിലെ പത്തിന് മേല്‍പറമ്പില്‍ ചെമ്മനാട്, പെരുമ്പള, തെക്കില്‍ എന്നീ ലോക്കലിലെ പ്രവര്‍ത്തകരും പകല്‍ 12ന് പാലക്കുന്നില്‍ ഉദുമ, ബാര, പാലക്കുന്ന് ലോക്കലിലെ പ്രവര്‍ത്തകരും 2.30ന് പൂച്ചക്കാട് പാക്കം, പനയാല്‍, തച്ചങ്ങാട്, പള്ളിക്കര ലോക്കലിലെ പ്രവര്‍ത്തകരും വരവേല്‍ക്കാനെത്തും. പ്രചരണാര്‍ഥം ലോക്കലുകളില്‍ 16 മുതല്‍ 20 വരെ വിളംബരജാഥ നടത്തും. സ്വീകരണങ്ങള്‍ കേന്ദ്രങ്ങളില്‍ സംഘാടകസമിതി രൂപീകരിച്ചു. ഏരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

Keywords: Kasaragod, Uduma, K.P Satheesh chandran.