city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃ­ക്ക­ണ്ണാ­ട് ആ­യി­ര­ങ്ങള്‍ ബ­ലി­തര്‍പ്പ­ണം നടത്തി

തൃ­ക്ക­ണ്ണാ­ട് ആ­യി­ര­ങ്ങള്‍ ബ­ലി­തര്‍പ്പ­ണം നടത്തി
തൃക്ക­ണ്ണാട്: ദക്ഷിണയാനത്തിലെ ആദ്യ അമാവാസിയായ കര്‍ക്കിടക­വാ­വു ബലി­യര്‍­പ്പി­ക്കാന്‍ തൃ­ക്ക­ണ്ണാ­ട് തൃ­യം­കേ­ശ്വ­ര ക്ഷേ­ത്ര­ത്തില്‍ ആ­യി­ര­ങ്ങ­ളെത്തി. രാ­വി­ലെ അ­ഞ്ച് മ­ണി­ക്ക് മു­മ്പ് ­ത­ന്നെ ക്ഷേ­ത്ര­ത്തി­ന് മു­ന്നില്‍ നീ­ണ്ട ക്യൂ അ­നു­ഭ­വ­പ്പെ­ട്ടി­രുന്നു. രാ­വി­ലെ അ­ഞ്ച് മ­ണി­ക്ക് ബ­ലി­തര്‍­പ്പ­ണ ച­ട­ങ്ങു­കള്‍ ആ­രം­ഭി­ച്ച­ു.

ബലി­തര്‍­പ്പ­ണ­ത്തി­നെ­ത്തു­ന്ന­വര്‍­ക്ക് വേ­ണ്ടി ക്ഷേ­ത്ര­ത്തില്‍ പ്ര­ത്യേ­ക കൗ­ണ്ട­റു­കളും ഒ­രു­ക്കി­യി­രു­ന്നു. ക്ഷേ­ത്ര മേല്‍­ശാ­ന്തി ന­വീന്‍ ച­ന്ദ്ര­കാ­യര്‍­ത്താ­യ, തന്ത്രി വാ­സു­ദേ­വ എ­ന്നി­വ­രു­ടെ കാര്‍­മ്മി­ക­ത്വ­ത്തി­ലാ­ണ് ച­ട­ങ്ങു­കള്‍ നടന്നത്. ബ­ലി­തര്‍­പ്പ­ണ­ത്തി­ന് നി­രവ­ധി പൂ­ജാ­രി­മാര്‍ നേ­തൃത്വം നല്‍­കി. വാ­വ് ബലി­യോ­ട­നു­ന്ധി­ച്ച് ക്ഷേ­ത്ര­ത്തില്‍ പ്ര­ത്യേ­ക ച­ട­ങ്ങു­കള്‍ ന­ടന്നു.

സ്ത്രീ പുരു­ഷ ഭേ­ദ­മന്യേ ജില്ല­യു­ടെ വിവി­ധ ഭാ­ഗ­ങ്ങ­ളില്‍ നി­ന്നും ആ­യി­ര­ക്ക­ണ­ക്കി­ന് പേ­രാ­ണ് പി­തൃ­ക്ക­ളു­ടെ മോ­ക്ഷ പ്രാ­പ്­തിക്കും ആ­ത്മ ശാ­ന്തി­ക്കു­മാ­യി ബ­ലി­തര്‍­പ്പ­ണ­ത്തി­നെ­ത്തി­യത്. ദക്ഷി­ണ കാ­ശി­യെ­ന്ന് അ­റി­യ­പ്പെ­ടു­ന്ന് തൃ­ക്ക­ണ്ണാ­ട് ക്ഷേ­ത്ര­ത്തില്‍ ഓരോ വര്‍­ഷവും വി­ശ്വാ­സി­ക­ളു­ടെ തി­ര­ക്ക് വര്‍­ദ്ധി­ച്ചു­വ­രിക­യാണ്. ക­ട­ലോര­ത്ത് ബ­ലി­തര്‍പ്പ­ണം ന­ട­ത്തു­ന്ന­തി­ന് പ്ര­ത്യേ­ക സം­വി­ധാ­നം ഒ­രു­ക്കി­യി­രു­ന്നു.

പി­തൃ­ക്കള്‍­ക്ക് ശാദ്ധ­ക്രി­യ ന­ടത്തി­യ പു­രു­ഷാ­രം ഉ­ച്ച ക­ഴിഞ്ഞും ഒ­ഴി­ഞ്ഞി­രു­ന്നില്ല. ബ­ലി­തര്‍­പ്പി­ക്കാ­നെ­ത്തി­യ­വര്‍­ക്ക് അ­ന്ന­ദാ­നവും ന­ടന്നു.


Keywords:  Trikkanad, Rituals, Temple, Karkata vav   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia