city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നൂറ്റാണ്ടിന്റെ സാക്ഷിയായ മൊഗ്രാലിലെ കിണര്‍ ഇനി ഓര്‍മ്മ

മൊഗ്രാല്‍:( www.kasargodvartha.com 20.02.2016) നൂറ്റാണ്ടിന്റെ സാക്ഷിയായ മൊഗ്രാലിലെ കിണര്‍ ഇനി ഓര്‍മ്മ മാത്രം. 103 വര്‍ഷമായി മൊഗ്രാല്‍ ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ജലസമൃദ്ധമായ വഴിയോര കിണര്‍ വികസനത്തിന്റെ പേരിലാണ് മണ്ണിട്ടു നികത്തിയത്. ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കെ മൊഗ്രാലിന്റെ ചരിത്രത്തിന്റെ ഭാഗമായ ഈ കിണര്‍ മണ്ണിട്ടു മൂടുന്നത് നാട്ടുകാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്.

നൂറ്റാണ്ടിന്റെ സാക്ഷിയായ മൊഗ്രാലിലെ കിണര്‍ ഇനി ഓര്‍മ്മ
ഇക്കാര്യത്തില്‍ പഞ്ചായത്ത് ഭരണ സമിതിയും വിവിധ പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും ഒന്നും ചെയ്തില്ല. നാലരക്കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മൊഗ്രാല്‍- പേരാല്‍ മെക്കാഡം റോഡ് വികസനത്തിന്റെ പേരിലാണ് ദേശീയ പാതയോരത്ത് ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ സ്ഥിതി ചെയ്യുന്ന ഈ കിണര്‍ നികത്തിയത്.

നൂറ്റാണ്ടിന്റെ സാക്ഷിയായ മൊഗ്രാലിലെ കിണര്‍ ഇനി ഓര്‍മ്മ1913ല്‍ കുഴിച്ചതാണ് ഈ കിണര്‍. വികസനവും പരിഷ്‌കാരവും തൊട്ടുതീണ്ടാതിരുന്ന ഒരു നൂറ്റാണ്ട് മുമ്പ് കാളവണ്ടിയിലും കുതിര വണ്ടിയിലും കച്ചവടാവശ്യാര്‍ത്ഥം മംഗലാപുരത്തേക്കും അവിടുന്നിങ്ങോട്ടുമുള്ള യാത്രക്കാര്‍ക്കും കാളകള്‍ക്കും കുതിരകള്‍ക്കും ദാഹജലം നല്‍കിയിരുന്നത് ഈ കിണറായിരുന്നു. ബസ് സ്റ്റോപ്പിനോട് ചേര്‍ന്നുള്ള ഈ കിണറില്‍ നിന്നാണ് മാസങ്ങള്‍ക്കു മുമ്പു വരെ തൊട്ടടുത്ത ഹോട്ടലിലേക്ക് വെള്ളമെടുത്തിരുന്നത്.

നൂറ്റാണ്ടിന്റെ സാക്ഷിയായ മൊഗ്രാലിലെ കിണര്‍ ഇനി ഓര്‍മ്മവികസനത്തിന്റെ പേരില്‍ ഈ കിണര്‍ നികത്തേണ്ട കാര്യമേ ഇല്ലെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുമ്പോഴും ഇതൊന്നും കേള്‍ക്കാത്ത മട്ടിലാണ് അധികൃതര്‍. ഇതു വൃത്തിയാക്കുകയാണെങ്കില്‍ ഇന്നും യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഉപകാരപ്രദമാകുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ചരിത്രത്തിന്റെ ഭാഗമായ ഈ കിണര്‍ റൗണ്ട് എബൗട്ട് ആക്കി സംരക്ഷിക്കണമെന്ന നിര്‍ദേശവും നാട്ടുകാർ അധികൃതരോട് ഉന്നയിച്ചിരുന്നു.


Keywords:  Drinking water, Mogral, Development project, National highway, Panchayath, kasargod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia