കാസര്‍കോട്ട് 100 രൂപ കള്ളനോട്ടുകള്‍ വ്യാപകമാകുന്നു; ഓട്ടോ ഡ്രൈവര്‍ക്ക് കിട്ടിയത് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാവുന്ന കള്ളനോട്ട്
Apr 18, 2016, 18:54 IST
കാസര്‍കോട്: (www.kasargodvartha.com 18.04.2016) കാസര്‍കോട്ട് 100 രൂപ കള്ളനോട്ടുകള്‍ വ്യാപകമാകുന്നു. ഞായറാഴ്ച രാത്രി കാസര്‍കോട് നഗരത്തലെ ഓട്ടോ ഡ്രൈവറായ നെല്ലിക്കുന്ന് സ്വദേശിക്ക് കിട്ടിയത് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാവുന്ന കള്ളനോട്ടാണ്. എന്നാല്‍ രാത്രിയായതിനാലാണ് നോട്ട് തിരിച്ചറിയാനാവാതെ പോയതെന്ന് ഓട്ടോഡ്രൈവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലേക്ക് യാത്രക്കാരനെ എത്തിച്ചപ്പോഴാണ് ഇയാള്‍ നൂറ് രൂപയുടെ കള്ളനോട്ട് കൈമാറിയത്. കെ എസ് ആര്‍ ടി സി ബസില്‍ കയറാനുള്ള തിരക്കഭിനയിച്ച യാത്രക്കാരന്‍ പെട്ടെന്ന് ബസ് കയറിപ്പോവുകയും ചെയ്തു. ഓട്ടോ ഡ്രൈവര്‍ വൈകി നോട്ട് പരിശോധിച്ചപ്പോഴാണ് കള്ളനോട്ടാണെന്ന് മനസ്സിലായത്. പലര്‍ക്കും തിരക്കില്‍ കള്ളനോട്ടുകള്‍ ലഭിക്കുന്നുണ്ടെങ്കിലും പോലീസ് കേസും മറ്റു നൂലാമാലകളും ഓര്‍ത്ത് നോട്ട് നശിപ്പിക്കുകയാണ് ചെയ്യുന്നത്.
അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും മറ്റുമാണ് നോട്ടുകള്‍ വ്യാപകമായി ഇറക്കുന്നത്. വിഷുത്തിരക്ക് മുതലെടുത്ത് 50 ന്റെയും 100 ന്റെയും കള്ളനോട്ടുകള്‍ ഇറക്കിയതായാണ് വിവരം. നേരത്തെ 500 ന്റെയും 1000 ന്റെയും കള്ളനോട്ടുകളാണ് വ്യാപകമായിരുന്നതെങ്കില്‍ ഇപ്പോള്‍ സാധാരണ ഉപയോഗിക്കുന്ന ചെറിയ നോട്ടുകളാണ് ഇവര്‍ ഇറക്കുന്നത്. ഇതിന് പിന്നില്‍ വന്‍ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സംശയം.
Keywords: Kasaragod, Fake Notes, Auto Driver, Kasargod Vartha, Railway station, KSRTC.