എന്‍ഡോസള്‍ഫാന്‍: സമരം 100ാം ദിവസം 100 അമ്മമാര്‍ നിരാഹാരമിരിക്കും
Jul 26, 2012, 17:14 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹം 100 ദിവസം തികയുന്ന ജൂലായ് 28ന് 100 അമ്മമാര്‍ നിരാഹാര സത്യാഗ്രഹമനുഷ്ടിക്കും. 100 തീപ്പന്തങ്ങള്‍ കൈമാറി പ്രൊഫ. കുസുമം ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്യും. പ്രമുഖ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തകര്‍ സംബന്ധിക്കും.
ഓള് കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൂറോളം ഫോട്ടോഗ്രാഫര്‍മാര്‍ അന്നേ ദിവസം അഭിവാദ്യങ്ങളര്‍പ്പിക്കാന്‍ സമര വേദിയിലെത്തും. ആവശ്യത്തിന് ഡോക്ടര്‍മാരെ പോലും ആശുപത്രികളിലെത്തിക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ അമ്മമാരെ പങ്കെടുപ്പിച്ച് സമരം ശക്തമാക്കും. മുന്‍ എം.പി പി.സി. തോമസ് സമരപ്പന്തലിലെത്തി അമ്മമാരുടെ നിരാഹാരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

Keywords: Endosulfan, Parents, Strike, Kasaragod.