city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നൂറ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കും

കാസര്‍കോട്: (www.kasargodvartha.com 21/05/2015) മുഖ്യമന്ത്രിയുടെ  ജനസമ്പര്‍ക്കപരിപാടി കരുതല്‍ 2015 വേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച എന്‍ഡോസള്‍ഫാന്‍ ദുരിതാബാധിതര്‍ക്കുളള സാഫല്യം ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി നൂറ് വീടുകള്‍ സൗജന്യമായി സര്‍ക്കാരേതര സന്നദ്ധ സംഘടനയായ ശ്രീ സത്യസായ് ഓര്‍ഫനേജ് ട്രസ്റ്റ്,  കേരള നിര്‍മ്മിച്ച്  നല്‍കും.

ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീറുമായി  ട്രസ്റ്റ് എക്‌സക്യൂട്ടീവ് ഡയറക്ടര്‍  കെ.എന്‍. ആനന്ദകുമാര്‍  കളക്ടറുടെ ചേമ്പറില്‍ ചര്‍ച്ച നടത്തി. ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ ചര്‍ച്ചയില്‍ പങ്കെടുത്തു. വീടും ഭൂമിയുമില്ലാത്ത എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ വീട് നിര്‍മ്മിച്ചുനല്‍കും. വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കും. ഇവര്‍ക്കാവശ്യമായ ഭൂമി സര്‍ക്കാര്‍  ലഭ്യമാക്കും.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നൂറ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കും
മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ട്രസ്റ്റ് താത്പര്യം അറിയിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ച നടത്തിയത്. എഡിഎം എച്ച്  ദിനേശന്‍, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.പി ബാലകൃഷ്ണന്‍ നായര്‍ ട്രസ്റ്റ് ജില്ലാ സെക്രട്ടറി അഡ്വ. കെ. മധുസൂദനന്‍ എന്നിവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:     Endosulfan Victims,  Sathya Sai Orphanage Trust,  Mass Contact Program.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia