city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നെല്ലിക്കുന്ന് വൈദ്യുതി സെക്ഷനിലെ ഉദ്യോഗസ്ഥര്‍ക്ക് 3 ദിവസം ഉറക്കമില്ലാ രാത്രി; പരാതി 100 ലേറെ

കാസര്‍കോട്: (www.kasargodvartha.com 02.08.2014) നെല്ലിക്കുന്ന് ഇലക്ട്രിക് സെക്ഷനിലെ ഉദ്യാഗസ്ഥര്‍ക്ക് കഴിഞ്ഞ മൂന്ന് ദിവസം ഉറക്കമില്ലാത്ത രാത്രികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ കാലവര്‍ഷം കനത്തപ്പോഴുണ്ടായ നാശനഷ്ടത്തിനൊപ്പമാണ് വൈദ്യുതി ബന്ധം പലയിടത്തും പൂര്‍ണമായും അവതാളത്തിലായത്. 28,000ത്തോളം ഉപഭോക്താക്കളാണ് ഇപ്പോള്‍ നെല്ലിക്കുന്ന് സെക്ഷനിലുള്ളത്. മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍ പഞ്ചായത്തുുകള്‍ക്ക് പുറമെ കാസര്‍കോട് നഗരസഭ പരിധിയിലെ ചേരങ്കൈ കടപ്പുറം, നെല്ലിക്കുന്ന്, കറന്തക്കാട്, അടുക്കത്ത്ബയല്‍, കേളുഗുഡെ, ചൂരി എന്നീ പ്രദേശങ്ങളും ഉള്‍പെടുന്നു.

12,000 ഉപഭോക്താക്കള്‍ ഉണ്ടെങ്കില്‍ സെക്ഷന്‍ വിഭജിക്കണമെന്ന വിദഗ്ദ സമിതിയുടെ നിര്‍ദ്ദേശം പോലും വൈദ്യുതി ബോര്‍ഡ് അധികൃതര്‍ ഇനിയും പരിഗണിച്ചിട്ടില്ല. മൂന്ന് ദിവസങ്ങലിലായി ചെറുതും വലുതുമായ നൂറിലേറെ പരാതികളാണ് വൈദ്യുതി സെക്ഷനില്‍ ലഭിച്ചത്.

അസിസ്റ്റന്‍ഡ് എഞ്ചിനീയര്‍, സബ് എഞ്ചിനീയര്‍, ഓവര്‍സിയര്‍മാര്‍, മസ്ദൂര്‍മാര്‍ എന്നിവര്‍ രാവും പകലും ജോലി ചെയ്താണ് പാരാതികളെല്ലാം ഒരുവിധം പരിഹരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് എരിയാലില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മൂന്നു കഷണമായി ഒടിഞ്ഞ ഇലക്ട്രിക് പോസ്റ്റ്  മാറ്റി സ്ഥാപിച്ച് ജോലി കഴിഞ്ഞ് ഉദ്യോഗസ്ഥരും ജീവനക്കാരും മടങ്ങുമ്പോള്‍ രാത്രി 12 മണി കഴിഞ്ഞിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ തന്നെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ട മൊഗ്രാല്‍ പുത്തൂര്‍ കടവത്ത്, മൊഗര്‍, അറഫാത്ത് നഗര്‍ എന്നിവിടങ്ങളില്‍ എത്തിയിരുന്നു. വൈദ്യുതി ലൈന്‍ പൊട്ടി വീണ സ്ഥലങ്ങളിലാണ് ആദ്യം ഉദ്യോഗസ്ഥര്‍ ജോലിക്കെത്തിയത്. പിന്നീടാണ് മറ്റു പരാതികള്‍ പരിഹരിച്ചത്.

മധൂര്‍ പഞ്ചായത്തിലെ കിന്‍ഫ്ര പാര്‍ക്ക് മുതലുള്ള സ്ഥലങ്ങളില്‍ തള്ളിയാല്‍ പോലും നീങ്ങാത്ത ജീപ്പുമായാണ് ഉദ്യോഗസ്ഥര്‍ പരാതികളുടെ അടിസ്ഥാനത്തിലുള്ള തകരാറുകള്‍ പരിഹരിക്കാന്‍ എത്തിയത്. ശനിയാഴ്ച മാത്രം 60 പരാതികളാണ് ലഭിച്ചത്. ശക്തമായ മഴയത്ത് പോലും വിശ്രമമില്ലാതെയാണ് വൈദ്യുതി ഉദ്യോഗസ്ഥര്‍ തങ്ങളുടെ കൃത്യനിര്‍വഹണത്തില്‍ ജാഗരൂകരായത്.

പലയിടത്ത് നിന്നും ഫോണില്‍ വിളിച്ച് വൈദ്യുതി മുടങ്ങിയതിന്റെ പേരില്‍ ആക്ഷേപങ്ങള്‍ കേള്‍ക്കാറുണ്ടെങ്കിലും അതൊന്നും കണക്കിലെടുക്കാതെ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാതിരുന്നിട്ട് കൂടി എല്ലായിടത്തും ഓടിയെത്തി പരാതികള്‍ പരിഹരിക്കാന്‍ വൈദ്യുതി ഉദ്യോഗസ്ഥര്‍ തയ്യാറായത് പ്രശംസ പിടിച്ചുപറ്റി. പലപ്പോഴും കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ പോലും ഇവര്‍ക്ക് സാധിച്ചില്ല.

അതിനിടെ മൊഗ്രാല്‍ പുത്തൂര്‍ കേന്ദ്രമാക്കി പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിന് വൈദ്യുതി വിതരണ പ്രശ്‌നം പരിഹരിക്കുന്നതിന് എത്തുന്ന വിദ്ഗ്ദ സമിതി മുമ്പാകെ പരാതി ബോധിപ്പിക്കാന്‍ മൊഗ്രാല്‍ പുത്തൂരിലേയും മധൂരിലേയും ഉപഭോക്താക്കള്‍ തയ്യാറെടുത്തിട്ടുണ്ട്.


നെല്ലിക്കുന്ന് വൈദ്യുതി സെക്ഷനിലെ ഉദ്യോഗസ്ഥര്‍ക്ക് 3 ദിവസം ഉറക്കമില്ലാ രാത്രി; പരാതി 100 ലേറെ
നെല്ലിക്കുന്ന് വൈദ്യുതി സെക്ഷനിലെ ഉദ്യോഗസ്ഥര്‍ക്ക് 3 ദിവസം ഉറക്കമില്ലാ രാത്രി; പരാതി 100 ലേറെ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ആഗ്രഹിക്കാത്ത പ്രസവം: കുഞ്ഞിനെ വയലില്‍ ഉപേക്ഷിച്ച് മാതാവ് ജോലിക്ക് പോയി

Keywords: Kasaragod, Electricity, Electric post, Nellikunnu, Complaint, KSEB, Section, Function, Office, Mogral Puthur, Phone, Call, 100 complaints in Nellikkunnu section office.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia