മദ്യക്കടത്ത് പിടികൂടി; കാറിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു
Jul 30, 2017, 17:32 IST
കാസര്‍കോട്: (www.kasargodvartha.com 30.07.2017) കാറില്‍ കടത്തുകയായിരുന്ന മദ്യം പോലീസ് പിടികൂടി. കാറിലുണ്ടായിരുന്നവര്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. കറന്തക്കാട്ട് വെച്ചാണ് 150 മില്ലിയുടെ 100 കുപ്പി കര്‍ണാടക നിര്‍മ്മിത വിദേശമദ്യം പോലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി 12 മണിയോടെ അടുക്കത്ത്ബയലില്‍ വെച്ച് വാഹന പരിശോധനക്കിടെ പോലീസിനെ കണ്ട് സംഘം കാര്‍ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. പോലീസ് പിന്തുടര്‍ന്നതോടെ കറന്തക്കാട്ട് കാര്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടത്.
മദ്യവും കാറും പോലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തെ പിടികൂടാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Liquor, 100 bottle liquor seized