സഹോദരിയുടെ മകളെ പീഡിപ്പിച്ച പ്രതിക്ക് 10 വര്‍ഷം കഠിനതടവ്
Dec 17, 2013, 17:30 IST
കാസര്‍കോട്: സഹോദരിയുടെ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ 10 വര്‍ഷം കഠിനതടവിനും 2,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കര്‍ണാടക ദാവണ്‍ഗരെ സ്വദേശിയും കാഞ്ഞങ്ങാട്ടെ വാടകവീട്ടില്‍ താമസക്കാരനുമായ മാരുതി (45)യെയാണ് കാസര്‍കോട് ജില്ലാ സെഷന്‍സ് ജഡ്ജ് എം.ജെ. ശക്തിധരന്‍ ശിക്ഷിച്ചത്.
ബാല ലൈംഗിക പീഡന സംരക്ഷണ നിയമപ്രകാരം പ്രഖ്യാപിക്കുന്ന ആദ്യത്തെ ശിക്ഷാ വിധിയാണിത്. 2013 ഏപ്രില്‍ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ മാതൃസഹോദരനായ മാരുതിയെ നാട്ടുകാര്‍ പിടികൂടിയെങ്കിലും കുതറി ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പ്രതിയെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.
അടുത്ത വീട്ടില്‍ ജോലി കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ കുട്ടിയെ പ്രതി പീഡിപ്പിക്കുന്നത് കണ്ടുവെന്ന് മാതാവ് മൊഴിനല്‍കിയിരുന്നു. കുട്ടിയുടെ നിലവിളി കേട്ടാണ് മാതാവ് ഓടിയെത്തിയത്. ബഹളം വെച്ചപ്പോള്‍ തന്നെയും കൂടെയുണ്ടായിരുന്ന സഹോദരിയെയും മാരുതി മര്‍ദിച്ചുവെന്നും മാതാവ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
പിന്നീട് കുട്ടിക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.വി. വേണുഗോപാല്‍, എസ്.ഐ. പി.കെ. സുധാകരന്‍ എന്നിവരാണ് കേസന്വേഷണം നടത്തിയത്.
പീഡനത്തിനിരയായ കുട്ടിയെ പത്തുദിവസം ആശുപത്രിയില്‍ കൊണ്ടുപോകാന്‍പോലും മാരുതി അനുവദിച്ചിരുന്നില്ല. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെതുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ഒരുമാസത്തിനകംതന്നെ അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കി കുറ്റപത്രവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
16 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്ഥരിച്ചത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റടക്കം 12 രേഖകളും കോടതി പരിശോധിച്ചു. പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും ഹാജരാക്കിയിരുന്നു. പ്രാസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സി. ഷുക്കൂര്‍ ഹാജരായി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
നിര്‍ഭയ പദ്ധതിയോ? സംസ്ഥാന സര്‍ക്കാരിനു പുല്ലുവില; ഞങ്ങള്‍ ഇക്കാര്യം നേരത്തെ റിപോര്‍ട്ട് ചെയ്തു

Keywords: Chile, Maruthi, Court, Molestation, Accused, 10 years imprisonment for molestation accused, Kasaragod, Kerala, Conductor, KSRTC-bus, Attack, Assault, Petrol Pump, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752