city-gold-ad-for-blogger

മധ്യവയസ്‌കന്റെ മരണം: പ്രതിക്ക് 10 വര്‍ഷം തടവ്, 50,000 രൂപ പിഴ

കാസര്‍കോട്: (www.kasargodvartha.com 15/07/2015) അടിപിടിക്കിടയില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ പ്രതിയെ 10 വര്‍ഷം തടവിനും 50,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. 2009 നവംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കരിവേടകത്തെ രാമചന്ദ്രന്‍ എന്ന രമണന്‍ (49) മരിച്ച സംഭവത്തിലാണ് പ്രതി കരിവേടകം ഉരുപുഴക്കല്‍ ഹൗസില്‍ പി.എല്‍. രാജു എന്ന മാത്യു (40)വിനെ കാസര്‍കോട് അഡീ. സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്.

തമാശ പറയുന്നതിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഇത് അടിപിടിയിലെത്തകുയും ഇതിനിടയില്‍ രമണന്‍ കല്ലില്‍ തലയിടിച്ച് വീണ് മരിക്കുകയായിരുന്നു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കേണ്ടി വരും.
മധ്യവയസ്‌കന്റെ മരണം: പ്രതിക്ക് 10 വര്‍ഷം തടവ്, 50,000 രൂപ പിഴ


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia