city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എട്ടുവയസുകാരിയെ പീഡിപ്പിച്ച 66 കാരന് 10 വര്‍ഷം കഠിന തടവും അരലക്ഷം പിഴയും

കാസര്‍കോട്: (www.kasargodvartha.com 30.05.2018) എട്ടുവയസുകാരിയെ പീഡിപ്പിച്ച 66 കാരന് 10 വര്‍ഷം കഠിന തടവിനും അരലക്ഷം പിഴയടക്കാനും കോടതി വിധിച്ചു. അയല്‍വാസിയായ എട്ടുവയസുകാരിയെ മധുരപലഹാരങ്ങള്‍ നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയായ അജാനൂര്‍ കിഴക്കുംകരയിലെ എം കൃഷ്ണന്‍ എന്ന മുതിരകൃഷ്ണനെയാണ് 10 വര്‍ഷം കഠിനതടവിനും അരലക്ഷം രൂപ പിഴയുമടക്കാന്‍ ജില്ലാ അഡീ. സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി എസ് ശശികുമാര്‍ വിധിച്ചു.
എട്ടുവയസുകാരിയെ പീഡിപ്പിച്ച 66 കാരന് 10 വര്‍ഷം കഠിന തടവും അരലക്ഷം പിഴയും

സ്വകാര്യ ബസ് ഡ്രൈവറായിരുന്നു എം കൃഷ്ണന്‍. 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ മധുരപലഹാരങ്ങള്‍ നല്‍കി വീടിന് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി അടുക്കളയില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. സംഭവം പുറത്തു പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ പിന്നീട് പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് കൃഷ്ണന്‍ പീഡനത്തിനിരയാക്കിയ വിവരം പുറത്തു പറഞ്ഞത്. വീട്ടുകാര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും ഇവര്‍ തെളിവ് ശേഖരിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. അന്നത്തെ ഹൊസ്ദുര്‍ഗ് സിഐ ആണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

Keywords:  Kerala, kasaragod, Ajanur, news, Molestation, court, Fine, 10 year imprisonment and 50,000 fine for molestation accused 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia