കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മന്ത്രി ഇ ചന്ദ്രശേഖരന്‍ 1 കോടി രൂപ അനുദിച്ചു
Mar 26, 2020, 17:18 IST
കാസര്‍കോട്:(www.kasargodvartha.com 25/03/2020) കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഒരു കോടി രൂപ അനുദിച്ചു. കാഞ്ഞങ്ങാട് എം.എല്‍ എ കൂടിയായ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ കാഞ്ഞങ്ങാട് ജില്ലാശുപത്രിക്കാണ് അനുവദിച്ചത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് പ്രതിരോധനടപടികള്‍ ഉര്‍ജിതപ്പെടുത്തുന്നതിനായി മൂന്ന് വെന്റിലേറ്റര്‍, പോര്‍ട്ടബിള്‍ എക്സറെ യുണിറ്റ്, ദൈനംദിന ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ എന്നിവയ്ക്കായി തുക ചിലവഴിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു അറിയിച്ചു.
Keywords: News, Kasaragod, Kerala, MLA, Revenue Minister, E.Chandrashekharan, 1 crore donated by Minister E Chandrasekharan
Keywords: News, Kasaragod, Kerala, MLA, Revenue Minister, E.Chandrashekharan, 1 crore donated by Minister E Chandrasekharan