Announcement | ഉദുമ മണ്ഡലത്തിലെ 11 റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് 1.73 കോടി രൂപ അനുവദിച്ചു

● 11 റോഡുകളുടെ അറ്റകുറ്റപ്പണികൾ നടപ്പിലാക്കും.
● എത്രയും പെട്ടെന്ന് നടപടികൾ ആരംഭിക്കും.
● ഇതിന് ആവശ്യമായ നിർദേശങ്ങൾ നൽകുമെന്ന് എം.എൽ.എ.
കാസർകോട്: (KasargodVartha) ഉദുമ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 1.73 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ അറിയിച്ചു.
അഡൂർ - പാണ്ടി റോഡ്, അഡൂർ - ചാമക്കൊച്ചി റോഡ്, പള്ളത്തൂർ - അഡൂർ റോഡ്, പള്ളത്തൂപാറ – നെല്ലിത്തട്ട് കടുമന റോഡ്, പരപ്പ – ഉജംപാടി റോഡ്, പൂച്ചക്കാട് - മോസ്ക് റോഡ്, ബേക്കൽ പനയാൽ റോഡ്, പള്ളിക്കര – പെരിയ റോഡ്, ഉദുമ – മുല്ലച്ചേരി റോഡ്, ചേറ്റുക്കുണ്ട് - മുക്കോട് റോഡ്, ടി.ബി. ബേക്കൽ റോഡ് എന്നിവയുടെ അറ്റകുറ്റപ്പണികൾ ഈ തുക ഉപയോഗിച്ച് നടത്തും.
പ്രവൃത്തി ഉടൻ ആരംഭിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ നൽകുമെന്നും എം.എൽ.എ അറിയിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A fund of 1.73 crore has been sanctioned for the repair works of 11 roads in the Uduma constituency, announced by MLA Adv. C.H. Kunhambu.
#Uduma #RoadRepair #Kasaragod #MLAAnnouncement #Development #KeralaNews