സിസ്റ്റം ഓഫീസര്‍ നിയമനം
Apr 26, 2012, 12:00 IST
കാസര്‍കോട്: ജില്ലാ കോടതിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ സിസ്റ്റം ഓഫീസറെ നിയമിക്കുന്നു. അന്‍പത് ശതമാനം മാര്‍ക്കോടെ ബി.ഇ., ബി.ടെക്ക്., എം.സി.എം. പാസായിരിക്കണം. അല്ലെങ്കില്‍ ബി.സി.എ.യും 3 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ഉണ്ടായിരിക്കണം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ പരിജ്ഞാനവും വേണം. 30 വയസ് കവിയരുത്. താല്‍പ്പര്യമുള്ളവര്‍ ഏപ്രില്‍ 30 നകം ബയോഡാറ്റ സഹിതമുള്ള അപേക്ഷ ജില്ലാ കോടതി ഓഫീസില്‍ നല്‍കണം.
Keywords: Kasaragod, Job, System officer






