city-gold-ad-for-blogger

സര്‍ക്കാര്‍ അറിയിപ്പുകള്‍ 25.10.12

സര്‍ക്കാര്‍ അറിയിപ്പുകള്‍ 25.10.12
സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ്

കേരള സര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പിന്റെയും യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയും, ഇന്ത്യന്‍ റെഡ് ക്രോസ് ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പെരിയ കമ്മ്യൂണിറ്റി ഹാളില്‍ ഒക്‌ടോബര്‍ 30 ന് രാവിലെ 9.30 ന് സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടത്തുന്നതാണ്. മെഡിക്കല്‍ ക്യാമ്പില്‍ വിദഗ്ദ ഡോക്ടര്‍മാരുടെ സേവനവും സൗജന്യ മരുന്നു വിതരണവും ഉണ്ടായിരിക്കുന്നതാണ്. ഡോക്ടര്‍മാരായ പി.എസ്.മനോജ്., കെ.ജയശ്രി, ജയദീപ്, പീതാംബരന്‍, വിവേക് സുധാകരന്‍ എന്നിവര്‍ രോഗികളെ പരിശോധിക്കും. ഡോ.എ.രജിതറാണി, ഡോ.രജനി നാരായണന്‍ എന്നിവര്‍ ക്ലാസെടുക്കും. ഹോമിയോപതി എന്‍ഡോസള്‍ഫാന്‍ മൊബൈല്‍ ക്ലിനിക്കിന്റെ സേവനം കൂടി ക്യാമ്പില്‍ ലഭ്യമാണ്. ക്യാമ്പില്‍ ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ , ജില്ലാ പോലീസ് സൂപ്രണ്ട് എസ്.സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മഹാത്മ ബഡ്‌സ് സ്‌കൂള്‍ പെരിയ, ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കാഞ്ഞങ്ങാട് എന്നിവിടങ്ങളിലും 04672204111, 9249328418 എന്നീ ഫോണ്‍ നമ്പരുകളിലും ബന്ധപ്പെടാം.

കൊറഗ കോളനിയില്‍ ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു

ജില്ലയിലെ പ്രത്യേക ദുര്‍ബ്ബല ഗോത്ര വിഭാഗക്കാരായ കൊറഗ വിഭാഗക്കാര്‍ അധിവസിക്കുന്ന കോളനികളില്‍ ചെന്ന് പരിശോധന നടത്തുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനുമായി ഡോക്ടരെ നിയമിക്കുന്നു. കോളനികളില്‍ എത്തിചേരുന്നതിന് വാഹന സൗകര്യം ലഭ്യമാക്കുന്നതാണ്. പ്രതിമാസം 32000 രൂപ മാസ ശമ്പളം ലഭിക്കുന്നതാണ്. നിശ്ചിത യോഗ്യതയുള്ള ഗ്രാമീണ മേഖലയില്‍ ജോലി ചെയ്യുവന്‍ തല്പരരായ ഡോക്ടര്‍മാര്‍ നവംബര്‍ 12 ന് കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ ബി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന പി.വി.ടി.ജി. സെക്ട്രല്‍ ഓഫീസില്‍ നടക്കുന്ന കൂടികാഴ്ചയില്‍ ഹാജരാകണം.

ജില്ലാ ആശുപത്രിയില്‍ ഒഴിവ്

ജില്ലാ ആശുപത്രി നടത്തിവരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി രാഷ്ട്രീയ സ്വസ്ഥ ഭീമായോജനയുടെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തില്‍ രണ്ടു ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെയും, എക്‌സറേ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരു റേഡിയോ ഗ്രാഫറുടെയും താല്‍ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ യോഗ്യത പ്ലസ് ടു. പാസ്. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍. റേഡിയോഗ്രഫര്‍ യോഗ്യത പ്ലസ്.ടു. പാസ് ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നോ മറ്റ് ഗവ.അംഗീകൃത സ്ഥപനങ്ങളില്‍ നിന്നോ റേഡിയോളജിയില്‍ ഡിപ്ലോമ നേടിയവരായിരിക്കണം. പ്രവൃത്തി പരിചയമിള്ളവര്‍ക്കും ജില്ലാശുപത്രി സമീപ പ്രദേശത്തു താമസിക്കുന്നവര്‍ക്കും മുന്‍ഗണന ലഭിക്കുന്നതാണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നവംബര്‍ 30 ന് 10 മണിക്ക് ഹാജരാകേണ്ടതാണ്.

പോളിനേഷന്‍ ജോലിക്കാരെ നിയമിക്കുന്നു

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിത്തു തേങ്ങ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട ടിതഡി പോളിനേഷന്‍ ജേലിക്കാരുടെ 50 താല്‍ക്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. തെങ്ങുകയറ്റത്തില്‍ വൈദഗ്ദ്ധ്യമുള്ള സാക്ഷരരും, ആരോഗ്യവാന്‍മാരും 18-40 നും ഇടയില്‍ പ്രയമുള്ളവരുമായ തല്‍പ്പരരായ പുരുഷന്‍മാര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡും സഹിതം നേരിട്ട് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചുകളില്‍ ഒക്‌ടോബര്‍ 29 നകം ഹാജരാകേണ്ടതാണ്. പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തലവരെ രജിസ്റ്റര്‍ ചെയ്താല്‍ പരിഗണിക്കുന്നതായിരിക്കും. ജോലി സ്ഥലം കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ്.

സംസ്ഥാന പൈക്ക മത്സരങ്ങള്‍ നവംബര്‍ മൂന്നിനു ആരംഭിക്കും

സംസ്ഥാന പൈക്ക ഗ്രൂപ്പ് രണ്ട് ഇനങ്ങളായ അത്‌ലറ്റിക്‌സ് ബാസ്‌ക്കറ്റ് ബോള്‍, തായ്‌ക്കോണ്ട ഗുസ്തി എന്നീ ഇനങ്ങള്‍ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ നവംബര്‍ 3,4,5 തീയതികളില്‍ നടക്കും. ഗുസ്തി, ബാസ്‌ക്കറ്റ് ബോള്‍ നവംബര്‍ 3,4 തീയതികളിലും, തായ്‌ക്കൊണ്ടോ 4,5 തീയതികളിലും നടക്കും. അത്‌ലറ്റിക്‌സ് അഞ്ചാം തീയതി രാവിലെ 8 മണിക്ക് ആരംഭിക്കും. ഗ്രൂപ്പ് മൂന്ന് ഇനങ്ങളായ വോളിബോള്‍, ഖൊഖൊ, കബഡി മലപ്പുറം ജില്ലയിലെ പെരിന്തല്‍ മണ്ണയില്‍ 10, 11 തീയതികളില്‍ നടക്കും. ഗ്രൂപ്പ് ഒന്ന് ഇനങ്ങളായ ഫുട്‌ബോള്‍ സ്വിമ്മിംഗ്, ജൂഡോ ഹോക്കി എന്നീ ഇനങ്ങള്‍ നവംബര്‍ 17നും, 18 നും തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും. ജില്ലാ പൈക്ക മത്സരങ്ങളില്‍ നിന്നും തെരെഞ്ഞെടുത്ത് ജില്ലാ ടീമില്‍ ഉള്‍പ്പെട്ട കുട്ടികള്‍ പ്രസ്തുത മത്സരങ്ങളില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍.9446467566, 9446543556

ജില്ലാ തല ജനകീയ സമിതി യോഗം

വ്യാജചാരായം, ഉല്‍പ്പാദനം, വിപണനം, വില്‍പ്പന, കടത്ത് എന്നിവ തടയുന്നതിന് പൊതുജന സഹകരണത്തോടെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥന്‍മാരും, ജനപ്രതിനിധികളുടെയും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും പങ്കെടുപ്പിച്ച്‌കൊണ്ട് ജില്ലാതല ജനകീയ കമ്മിറ്റി യോഗം ഒക്‌ടോബര്‍ 31 ന് രാവിലെ 11 മണിക്ക് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

അധ്യാപക സ്ഥലം മാറ്റം രണ്ടാം ഘട്ട ലിസ്റ്റ്

ഹൈസ്‌കൂള്‍ പ്രൈമറി അധ്യാപകരുടെ രണ്ടാംഘട്ട സ്ഥലം മാറ്റത്തിനുള്ള താല്‍ക്കാലിക പട്ടിക പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവര്‍ നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം ബന്ധപ്പെട്ട പ്രധാന അധ്യാപകര്‍ മുഖേന നവംബര്‍ ഒന്നിനകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ രേഖാ മൂലം സമര്‍പ്പിക്കണം.

പട്ടികവിഭാഗക്കാരെ തെരെഞ്ഞെടുക്കുന്നു

സി-ഡിറ്റിന്റെ സൈബര്‍ശ്രീ സെന്ററില്‍ മാറ്റ് ലാബ് പരിശീനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് തെരെഞ്ഞെടുക്കുന്നു. അപേക്ഷര്‍ പട്ടിക ജാതി-വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. ട്രെയിനിംഗ് കാലാവധി മൂന്നു മാസമാണ്. എഞ്ചിനീയറിംഗ് ബിരുധദാരികള്‍ക്ക് പുറമെ എം.എസ്സ്.സി., എം.ടെക്. (ഇലക്‌ട്രോണിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ സയന്‍സ്) വിദ്യാര്‍ത്ഥികള്‍ക്കും മുഖാമുഖത്തില്‍ പങ്കെടുക്കാം. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 3500 രൂപ സ്റ്റൈപന്റ് ലഭികും. ഒക്‌ടോബര്‍ 29 ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന ശരിപകര്‍പ്പുമായി അന്നേ ദിവസം രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷനില്‍ (വിമന്‍സ് കോളേജിലേക്ക് പോകുന്ന റോഡിനു വലതുവശം) പ്രവര്‍ത്തിക്കുന്ന സൈബര്‍ശ്രീ, സി-ഡിറ്റ് ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. ഫോണ്‍ 0471-2323949

റബ്ബറധിഷ്ടിത വ്യവസായത്തില്‍ പരിശീലനം

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ മഞ്ചേരി, പയ്യനാടുള്ള കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റര്‍ റബ്ബറധിഷ്ടിത വ്യവസായ പ്രായോഗിക പരിശീലനം നല്‍കുന്നു. നവംബര്‍ ആദ്യവാരത്തില്‍ നടക്കുന്ന റബ്ബര്‍ പാല്‍ അടിസ്ഥാനമാക്കിയുള്ള മൂന്നു ദിവസത്തെ പരിശീലനത്തിന് പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 200 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അസിസ്റ്റന്റ് ഡയറകട്ര്‍, കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റര്‍, പയ്യനാട് പി.ഒ., മഞ്ചേരി മലപ്പുറം പിന്‍-676122 ഫോണ്‍ 04832768507 എന്ന വിലാസത്തില്‍ ബന്ധപ്പെടാം.

Keywords: Government, Announcements, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia