സമൂഹ മന്തുരോഗ ചികിത്സ: മരുന്നുവിതരണം 12 മുതല്‍
Mar 7, 2013, 20:40 IST
![]() |
File Photo |
ജില്ലയില്‍ അര്‍ഹരായ 11,98,926 പേര്‍ക്ക് ഈ ദിവസങ്ങളില്‍ രാവിലെ എട്ടുമണി മുതല്‍ ഡി.ഇ.സി., ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്യും. പ്രത്യേകം പരിശീലനം ലഭിച്ച വളണ്ടിയര്‍മാരാണ് ഗുളികകള്‍ വിതരണം ചെയ്യുക.
ജില്ലാ തല ഉല്‍ഘാടനം രാവിലെ 10.30ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിക്കും. പരിപാടിയുടെ പ്രചരണാര്‍ത്ഥം ജില്ലയില്‍ വിവിധ പരിപാടികള്‍ നടത്തി വരികയാണ്. ഗുളിക കഴിച്ച ശേഷം ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നവരെ ചികിത്സിക്കാനും പരിചരിക്കാനുമായി എല്ലാ പ്രാഥമികാരോഗ്യ കേന്ദ്ര പരിധികളിലും റാപിഡ് റെസ്‌പോണ്‍സ് ടീമിനെ നിയോഗിച്ചിട്ടുണ്ട്.
രണ്ടുവയസിന് താഴെ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതരമായി രോഗം ബാധിച്ചവര്‍, വൃദ്ധര്‍ എന്നിവര്‍ ഗുളികകള്‍ കഴിക്കേണ്ടതില്ല.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ മെഡിക്കള്‍ ഓഫീസര്‍ ഡോ.പി.ഗോപിനാഥന്‍, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഇ. മോഹനന്‍, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. മുരളീധര നല്ലൂരായ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം.രാമചന്ദ്ര, ജില്ലാ മലേറിയ ഓഫീസര്‍ വി.സുരേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുര്‍ റഹ്മാന്‍, ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി.രവീന്ദ്രനാഥ് എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, health, N.A.Nellikunnu, MLA, Kerala, Press meet, Filariasis, treatment, E.Mohana, M.Ramachandra, Maleriya, Officer, D.E.C., pregnant, Kasaragod, Food, Students, PTA, school, Palakunnu, Hotel, Kerala, waste, House, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, elephantiasis.