city-gold-ad-for-blogger

മോഷണത്തിനിടെ സിസിടിവിയില്‍ കുടുങ്ങിയയാള്‍ ഉള്‍പെടെ 4 കവര്‍ച്ചക്കാര്‍ പിടിയില്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com 28/03/2015) നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളായ നാല് മോഷ്ടാക്കളെ പോലീസ് പിടികൂടി. വീട്ടില്‍ കയറി ആഹാരം ഉണ്ടാക്കിക്കഴിച്ച് മോഷണം നടത്തി സ്ഥലം വിടുന്നതിനിടെ സി.സി.ടി.വി.യില്‍ കുടുങ്ങിയ ബാങ്കോട് സ്വദേശി ഇബ്രാഹിം എന്ന ബാങ്കോട് ഇബ്രാഹിം (65), മറ്റു കേസുകളില്‍ പ്രതിയായ മട്ടന്നൂര്‍ നഞ്ചടത്ത് ബിജു എന്ന കെ. വിജേഷ് (25), കണ്ണൂര്‍ കാട്ടാമ്പള്ളി കോട്ടക്കുന്നിലെ പി.ടി. അബ്ദുര്‍ റഹീം (45), തിരുവനന്തപുരം നെടുമങ്ങാട് പുല്ലംപാറയിലെ ഉണ്ണി എന്ന ജെ. അന്‍സാര്‍ (29) എന്നിവരാണ് അറസ്റ്റിലായത്.

പിടിയിലായ ഇബ്രാഹിം മഞ്ചേശ്വരം, കുമ്പള, കാഞ്ഞങ്ങാട് ഭാഗങ്ങളില്‍ നടന്ന ഒട്ടേറെ കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ്. 1995ല്‍ ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ ഒരു വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചിരുന്നു. നാലുപേരെയും ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
മോഷണത്തിനിടെ സിസിടിവിയില്‍ കുടുങ്ങിയയാള്‍ ഉള്‍പെടെ 4 കവര്‍ച്ചക്കാര്‍ പിടിയില്‍

ചെറുവത്തൂര്‍ പയ്യങ്കി കുഴഞ്ഞടിയിലെ ഹാജറയുടെ വീട്ടില്‍ മോഷണം നടത്തുന്നതിനിടെയാണ് ഇബ്രാഹിം സിസിടിവിയില്‍ കുടങ്ങിയത്. ഹാജറയുടെ വീട്ടില്‍ നിന്നും കവര്‍ച്ച ചെയ്ത മുതലുകള്‍ ഇബ്രാഹിമിന്റെ താമസസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords:  Robbery, Assault, Police, House, Food, Trikaripur, Kasaragod, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia