city-gold-ad-for-blogger

മേളയിലെ താരങ്ങളായി അംഗന്‍വാടി ജീവനക്കാരുടെ നാടന്‍ വിഭവങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 21.11.2014) പോഷകാഹാരക്കുറവും ശിശുമരണനിരക്കും കുറക്കാന്‍ നാടന്‍ വിഭവങ്ങളുമായി അംഗന്‍വാടി ജീവനക്കാര്‍. സാമൂഹ്യനീതി ദിനാഘോഷത്തിന്റെ ഭാഗമായി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സ്റ്റാളാണ് സന്ദര്‍ശകര്‍ക്ക് പുത്തന്‍ അനുഭവം നല്‍കിയത്. ചെലവ് കുറഞ്ഞതും വിഷാംശമില്ലാത്തതും വൈവിധ്യവും പോഷക സമ്പൂര്‍ണ്ണവുമായ ഭക്ഷണമാണ് സ്റ്റാളില്‍ ഇവര്‍ പരിചയപ്പെടുത്തിയത്.

പുത്തിഗെ, എണ്‍മകജെ  ഗ്രാമപഞ്ചായത്തുകളിലെ അംഗന്‍വാടി  ജീവനക്കാരാണ്  സ്റ്റാളിന്റെ പിന്നണിയില്‍ . ചക്ക സീസണല്ലെങ്കില്‍പോലും ചക്ക കൊണ്ടുളള വിഭവങ്ങള്‍  സ്റ്റാളില്‍ ധാരാളമുണ്ട്. ഉപ്പിലിട്ട്  സൂക്ഷിച്ച ചക്ക ഉപയോഗിച്ച് തോരന്‍, ഉണ്ടലിക്ക, പപ്പടം, പത്തല്‍, അപ്പം എന്നിവ ഒരുക്കിയിരിക്കുന്നു.  ഓര്‍മ്മ ശക്തി കൂട്ടാനായി ബ്രഹ്മികൊണ്ടുളള ചമ്മന്തി, തൂക്കക്കുറവ് പരിഹരിക്കാന്‍  പച്ചക്കറി  പുട്ട്,  വൈറ്റമിന്‍ സമ്പുഷ്ടമായ ഇലത്തോരന്‍ തുടങ്ങി ആഹാരം കഴിക്കാന്‍ മടിയുളള  കുട്ടികളെ ആകര്‍ഷിക്കാന്‍ കാരറ്റ്, ബിറ്ററൂട്ട് തുടങ്ങിയ വിവിധ നിറങ്ങളിലുളള പച്ചക്കറികള്‍ ഉപയോഗിച്ചാണ് വിഭവങ്ങള്‍ തയ്യാറാക്കിയിട്ടുളളത്.

കാരറ്റ് ഹല്‍വ, ഗോതമ്പ് ഹല്‍വ, ഇലയട, റവഉപ്പ്മാവ്, കറിവേപ്പില, ചമ്മന്തിപ്പൊടി നെല്ലിക്ക ഉപയോഗിച്ചുളള  നെല്ലിയണ്ടി,  ചേമ്പ് അച്ചാര്‍, ചെറുപയര്‍ ചപ്പാത്തി, ചീരയില ചപ്പാത്തി, മുരങ്ങയില ചപ്പാത്തി, കക്കിരി ഇലയട,  പൈനാപ്പിള്‍  , ചേമ്പില അട, ഉലുവകുറുക്ക് , പച്ചക്കറി കട്‌ലറ്റ് തുടങ്ങി മുപ്പതോളം പോഷകസമ്പുഷ്ടമായ വിഭവങ്ങള്‍ സ്റ്റാളില്‍  പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്.  പോഷകാഹാരക്കുറവുളള കുട്ടികളെ കണ്ടെത്തി മാസംതോറും  പരിശോധന നടത്തി  അവരുടെ അമ്മമാര്‍ക്ക് ഈ വിഭവങ്ങള്‍ പരിചയപ്പെടുത്തുകൊടുക്കുകയും  ചെയ്യുന്നുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മേളയിലെ താരങ്ങളായി അംഗന്‍വാടി ജീവനക്കാരുടെ നാടന്‍ വിഭവങ്ങള്‍

Keywords : Kasaragod, Kerala, Programme, Municipal Stadium, Social Justice day. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia