മുസ്ലിം യൂത്ത് ലീഗ് സമ്മേളന പ്രചാരണത്തിന് വോളിബോള്‍ മത്സരം
Nov 27, 2012, 20:51 IST
കാസര്‍കോട്: ജില്ലാ മുസ്ലിം യൂത്ത് ലീഗ് സമ്മേളന പ്രചരണാര്‍ത്ഥം ചാല ശാഖ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ദക്ഷിണ മേഖലാ വോളിബോള്‍ മത്സരം മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ ജോബി ജോസഫ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സംഘടനയുടെ സമ്മേളന പ്രചരണത്തിന് വോളിബോള്‍ മത്സരം തിരഞ്ഞെടുത്ത മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തനം മാതൃകാപരവും, ശ്ലാഘനീയവുമാണെന്ന് ജോബിജോസഫ് അഭിപ്രായപ്പെട്ടു.
നഗരസഭാ ചെയര്മാന് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ. മുഖ്യ അതിഥിയായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍മാരായ ഇ. അബ്ദുര്‍ റഹ്മാന് കുഞ്ഞി മാസ്റ്റര്‍, ടി.ഇ. മുഹമ്മദ്കുഞ്ഞി, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീന് കൊല്ലമ്പാടി, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, അഷ്റഫ് എടനീര്‍, മുഹമ്മദ്കുഞ്ഞി ചായിന്റടി, ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട്, സഹീര്‍ ആസിഫ്, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, സി.എ. അബ്ദുല്ലകുഞ്ഞി, ടി.എച്ച്. മുഹമ്മദ്, സി.എ. ഇബ്രാഹിം പ്രസംഗിച്ചു. മമ്മു ചാല സ്വാഗതവും, സി.ഐ. അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.
Keywords : Kasaragod, Muslim-youth-league, Volleyball, Tournament, Joby Joseph, Inauguration, T.E. Abdulla, Mammu Chala, Kerala, Malayalam News.






