city-gold-ad-for-blogger

ഭാഷയുടെ മഹത്വം വിളിച്ചോതി നാടെങ്ങും കേരള പിറവി ദിനാഘോഷം

വിദ്യാലയങ്ങളില്‍ മലയാള പഠനം നിര്‍ബന്ധമാക്കണം: എം പി

കാസര്‍കോട്: (www.kasargodvartha.com 01/11/2016) കേരളീയത സംരക്ഷിക്കണമെന്നും മാതൃഭാഷയുടെ മഹത്വവും പ്രാധാന്യവും കാത്തുസൂക്ഷിക്കണമെന്നും ആഹ്വാനം ചെയ്ത്  ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനമായ ചൊവ്വാഴ്ച മലയാള ദിനമായി  ആഘോഷിച്ചു. ഭരണഭാഷാ വാരാഘോഷത്തിനും തുടക്കമായി. കാഞ്ഞങ്ങാട് പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സാഹിത്യവേദിയുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം പി കരുണാകരന്‍ എം പി നിര്‍വ്വഹിച്ചു.

കേരളം അറുപതാണ്ടിനകം കൈവരിച്ച നേട്ടങ്ങള്‍ മാതൃകാപരമാണെന്ന് പി കരുണാകരന്‍ എം പി പറഞ്ഞു. ഭൂപരിഷ്‌കരണം, സമ്പൂര്‍ണ്ണ സാക്ഷരത, ജനകീയാസൂത്രണം ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ലോകനിലവാരത്തിലേക്കുള്ള നേട്ടം എന്നിവയെല്ലാം മാതൃകാപരമാണ്. ലോകത്തെവിടേയും കേരളീയരെ കാണാം. കാസര്‍കോടും ഒട്ടും പിന്നിലിലല്ല.സ്വാതന്ത്ര്യസമരത്തിലും സാഹിത്യത്തിലും അതുല്യ സംഭാവനകളാണ് കാസര്‍കോട് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മലയാളഭാഷയെ പരിപോഷിപ്പിക്കുന്നതില്‍ പോരായ്മകളുണ്ടായെന്ന്  പരിശോധിക്കണം. ഇതര ഭാഷകളില്‍ നിന്ന് വാക്കുകളും പദപ്രയോഗങ്ങളും സ്വീകരിച്ചാണ് മലയാളവും വളര്‍ന്നത്. കേന്ദ്രീയ വിദ്യാലയങ്ങളിലും  നവോദയസ്‌ക്കൂളുകളിലും മറ്റും ഇപ്പോഴും മലയാളം പഠിപ്പിക്കുന്നില്ല. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അതാത് സംസ്ഥാനത്തെ മാതൃഭാഷ നിര്‍ബന്ധമായും പഠിപ്പിക്കേണ്ടതിന് അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്ന് എം പി പറഞ്ഞു.

കാഞ്ഞങ്ങാട് പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് സെമിനാര്‍ഹാളില്‍ നടന്ന പരിപാടിയില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു മലയാളദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പച്ചപ്പാണ് കേരളത്തിന്റെ സംസ്‌കാരമെന്നും അത് കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അറുപതാണ്ടിനകം കേരളം പല മേഖലകളിലും വളര്‍ന്നിട്ടുണ്ട്. എന്നാല്‍ പരിസ്ഥിതിയും സംസ്‌ക്കാരവും ശോഷിക്കുകയാണ്.

ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനയ്ക്ക് കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍, പ്രൊഫ. എ ശ്രീനാഥ എന്നിവരെ സബ്കളക്ടര്‍ മൃണ്‍മയി ജോഷി പൊന്നാടയണിച്ച് പുരസ്‌ക്കാരം നല്‍കി ആദരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസി. എഡിറ്റര്‍ എം മധുസൂദനന്‍  ആദരണീയരെ  പരിചയപ്പെടുത്തി. പുരസ്‌ക്കാരജേതാക്കള്‍ മറുപടി പ്രസംഗം നടത്തി. നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍  ഡോ. പി വി പുഷ്പജ,  കോളേജ് യൂണിയന്‍ ചെയര്‍മാന്‍  എം അജേഷ് എന്നിവര്‍ സംസാരിച്ചു. ശ്രീരഞ്ജ്, കീര്‍ത്തന എന്നിവര്‍ കവിതാലാപനം നടത്തി. ഭാഷ-മാതൃഭാഷ-ഭരണഭാഷ എന്ന വിഷയത്തില്‍ ഡോ. അംബികാസുതന്‍ മാങ്ങാട്, വാസു ചോറോട് എന്നിവര്‍  പ്രഭാഷണം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഗതന്‍ ഇ വി സ്വാഗതവും  നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സാഹിത്യവേദി സെക്രട്ടറി   ഗ്ലോറിന്‍ നന്ദിയും പറഞ്ഞു. നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സാഹിത്യവേദി വിദ്യാര്‍ത്ഥിനികള്‍ തിരുവാതിരയും സ്വാഗതഗാനവും അവതരിപ്പിച്ചു

ഭാഷയുടെ മഹത്വം വിളിച്ചോതി നാടെങ്ങും കേരള പിറവി ദിനാഘോഷം

ഭരണഭാഷ പ്രതിജ്ഞ എടുത്തു

കാസര്‍കോട്: കേരളപ്പിറവി 60-ാം വാര്‍ഷികത്തോടനുബന്ധിച്ച്  സിവില്‍  സ്റ്റേഷനില്‍ മലയാള ഭരണഭാഷ പ്രതിജ്ഞയെടുത്തു. കളക്ടറേറ്റ്  മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു  വിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍  എ ഡി എം കെ അംബുജാക്ഷന്‍  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടികളക്ടര്‍മാരായ എന്‍ ദേവിദാസ്, ഡോ. പി കെ ജയശ്രീ, എ ദേവയാനി, ഫിനാന്‍സ് ഓഫീസര്‍ എ നാരായണന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി കെ ശോഭ സിവില്‍ സ്റ്റേഷനിലെ  ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളപിറവി ദിനത്തില്‍ രക്തദാനം ചെയ്ത് ജീവനക്കാര്‍ മാതൃകയായി

കാസര്‍കോട്: കേരളപ്പിറവി 60-ാം വാര്‍ഷികത്തോടനുബന്ധിച്ച്  കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍  നേതൃത്വത്തില്‍  രക്തദാന ക്യാമ്പ്യും രക്തഗ്രൂപ്പ് നിര്‍ണ്ണയവും നടത്തി.  കളക്ടറേറ്റ്  മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു ഉദ്ഘാടനം ചെയ്തു. എ ഡി എം കെ അംബുജാക്ഷന്‍ അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടികളക്ടര്‍മാരായ എന്‍ ദേവിദാസ്, ഡോ. പി കെ ജയശ്രീ, എ ദേവയാനി, ഫിനാന്‍സ് ഓഫീസര്‍ പി വി നാരായണന്‍, കാസര്‍കോട് ജനറല്‍ ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്ക് ഇന്‍ ചാര്‍ജ് ഡോ. ഷെറീന എന്നിവര്‍ സംസാരിച്ചു. സിവില്‍ സ്റ്റേഷനിലെ നൂറോളം പേര്‍ രക്തദാനം നടത്തി. ഹുസൂര്‍ ശിരസ്തദാര്‍ പി കെ ശോഭ സ്വാഗതവും കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ടി കെ വിനോദ് നന്ദിയും പറഞ്ഞു.
ഭാഷയുടെ മഹത്വം വിളിച്ചോതി നാടെങ്ങും കേരള പിറവി ദിനാഘോഷം


പള്ളിക്കരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരളപ്പിറവി ആഘോഷിച്ചു

പള്ളിക്കര: കേരളപ്പിറവിയുടെ അറുപതാം വാര്‍ഷിക ദിനാഘോഷത്തിന്റെ ഭാഗമായി പള്ളിക്കരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പള്ളിക്കര പഞ്ചായത്ത് ഓഫീസ് പരിസരത്ത് വൃക്ഷ തൈ നട്ടു. ഡി സി സി വൈസ് പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു.

രവീന്ദ്രന്‍ കരിച്ചേരി, ചന്തുക്കുട്ടി പൊഴുതല, പത്മരാജന്‍ ഐങ്ങോത്ത്, രാജേഷ് പള്ളിക്കര, കണ്ണന്‍ കരുവാക്കോട്, സുന്ദരന്‍ കുറിച്ചിക്കുന്ന്, മാധവ ബേക്കല്‍, യൂസഫ് കടപ്പുറം, ഇസ്മാഈല്‍ ചിത്താരി, ഇംത്യാസ് പള്ളിപ്പുഴ, റാഷിദ് ജോളി നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഭാഷയുടെ മഹത്വം വിളിച്ചോതി നാടെങ്ങും കേരള പിറവി ദിനാഘോഷം

ഗ്രീന്‍വുഡ്‌സ് കേരളപ്പിറവി വജ്രജൂബിലി ആഘോഷം അംബികാ സുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു

പാലക്കുന്ന്: ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന കേരളപ്പിറവി വജ്രജൂബിലി ആഘോഷം പ്രശസ്ത സാഹിത്യകാരന്‍ അംബികാ സുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. എം. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഓരോ മനുഷ്യനും പ്രകൃതിയുമായി സമരസപ്പെട്ട് ജീവിച്ചാല്‍ മാത്രമേ വരുംതലമുറയ്ക്ക് ഇവിടെ ജീവിക്കാന്‍ സാധ്യമാകൂ എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

സാഹിത്യവും കലയും എപ്രകാരമാണ് മനുഷ്യമനസ്സുകളെ ശുദ്ധീകരിക്കുന്നതെന്ന് അദ്ദേഹം രസകരമായ കഥകളിലൂടെ കുട്ടികളോട് പറഞ്ഞു.  കേരളത്തിലെ വരള്‍ച്ചയെക്കുറിച്ചും ജലക്ഷാമത്തെക്കുറിച്ചും തന്റെ ആശങ്കകള്‍ അദ്ദേഹം പങ്കുവെയ്ക്കാന്‍ ആരംഭിച്ചതോടുകൂടി ശക്തമായ മഴ ആരംഭിച്ചത് കുട്ടികളില്‍ കൗതുകമുണര്‍ത്തി.

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് 'എന്റെ കേരളം' എന്ന വിഷയത്തില്‍ നടത്തിയ കവിതാരചന മത്സരത്തില്‍ വിജയിച്ചവര്‍ക്ക് അദ്ദേഹം സമ്മാനങ്ങള്‍ നല്‍കി. യോഗത്തില്‍ അക്കാദമിക് കോര്‍ഡിനേറ്റര്‍ ഷാജി എ സ്വാഗതം ആശംസിച്ചു. പി.ടി.എ. പ്രസിഡണ്ട് ജംഷീദ്, മദര്‍ പി.ടി.എ. പ്രസിഡണ്ട് റഈസ ഹസന്‍ തുടങ്ങിയവര്‍ സ്വാഗതം ആശംസിച്ചു. മലയാള വിഭാഗം അധ്യാപകന്‍ ഈശ്വരപ്രസാദ് നന്ദി പ്രകാശിപ്പിച്ചു.
ഭാഷയുടെ മഹത്വം വിളിച്ചോതി നാടെങ്ങും കേരള പിറവി ദിനാഘോഷം


കേരളപ്പിറവി ദിനം ആഘോഷിച്ചു

എരിയാല്‍: ഇ വൈ സി സി എരിയാലിന്റെ നേതൃത്വത്തില്‍ ജി എല്‍ പി കാവുഗോളി സ്‌കൂളില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു.
പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്തു. തുടര്‍ന്ന് കേരള ചരിത്രത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.

പ്രധാനധ്യാപിക സുമതി പരിപാടി ഉദ്ഘാടനം ചെയ്തു. റഹീം എരിയാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അബ്ഷീര്‍ എരിയാല്‍ സ്വാഗതവും മുനീര്‍ ഇ എം നന്ദിയും പറഞ്ഞു. ലാല്‍, അഷ്‌റഫ് കുളങ്കര, തൗസീഫ് അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

ഭാഷയുടെ മഹത്വം വിളിച്ചോതി നാടെങ്ങും കേരള പിറവി ദിനാഘോഷം


കേരളപ്പിറവിദിനത്തില്‍ സാഹിത്യവേദി സാംസ്‌കാരിക കൂട്ടായ്മ നടത്തി

കാസര്‍കോട്: കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാസര്‍കോട് സാഹിത്യവേദി സാംസ്‌കാരിക കൂട്ടായ്മ നടത്തി. കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സാംസ്‌കാരിക പ്രവര്‍ത്തകനായ നാരായണന്‍ പേരിയ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യവേദി വൈസ് പ്രസിഡണ്ടും കവിയുമായ പി എസ് ഹമീദ് അദ്ധ്യക്ഷത വഹിച്ചു.

പന്മനാഭന്‍ ബ്ലാത്തൂര്‍, എ ബെണ്ടിച്ചാല്‍, കെ ജി റസാഖ്, ഇബ്രാഹിം അങ്കോല എന്നിവര്‍ കവിതകള്‍ ചൊല്ലി. എ എസ് മുഹമ്മദ്കുഞ്ഞി, പ്രതിഭാ രാജന്‍, കെ എച്ച് മുഹമ്മദ്, അഹമ്മദലി കുമ്പള, മധൂര്‍ ഷെരീഫ്, അഷ്‌റഫ് കുളങ്ങര എന്നിവര്‍ സംസാരിച്ചു. സാഹിത്യവേദി സെക്രട്ടറി ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും റഹീം ചൂരി നന്ദിയും പറഞ്ഞു.

ഭാഷയുടെ മഹത്വം വിളിച്ചോതി നാടെങ്ങും കേരള പിറവി ദിനാഘോഷം

Also Read:
ആരുടെയും വാക്കിനും ഉറപ്പിനും വിലയില്ലേ, സര്‍? കേരളത്തിലെത്തിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മുന്നില്‍ ഞെട്ടലും അമ്പരപ്പും വിശദീകരിച്ച് മാധ്യമങ്ങളുടെ തുറന്ന കത്ത്

Keywords:  Kasaragod, Kerala, Keralapiravi-day, P.Karunakaran-MP, Keralapiravi day marked.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia