ഭര്തൃമര്ദനം; യുവതി ആശുപത്രിയില്‍
Nov 18, 2012, 13:36 IST
കാസര്‍കോട്: ഭര്‍തൃ മര്‍ദനമേറ്റ യുവതിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊയ്നാച്ചിയിലെ പി.കെ. ആശോകന്റെ ഭാര്യ അനിത(32)യ്ക്കാണ് മര്‍ദനമേറ്റത്.
തച്ചങ്ങാട് കോട്ടപ്പാറയിലെ കരുണാകരന്റെ മകളായ അനിത ഈയിടെ പിതാവിന്റെ വീട്ടില്‍ പോയിരുന്നു. അവിടെ പോയതിനെ ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോള്‍ തലമുടി പിടിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് അനിത പരാതിപ്പെട്ടു.
Keywords : Kasaragod, Poinachi, House-wife, Admitted, Hospital, Attack, Husband, Case, Malayalam news, Woman hospitalised






