city-gold-ad-for-blogger

ബൈക്ക് ഷോറൂമില്‍ 18 ലക്ഷത്തിന്റെ തട്ടിപ്പ്: യുവതി അറസ്റ്റില്‍

ചെറുവത്തൂര്‍: (www.kasargodvartha.com 25.06.2014) ബൈക്ക് ഷോറൂമില്‍ 18 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയായ ശാഖാ മാനേജരായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സൈന്‍ മോട്ടോര്‍സ് ചെറുവത്തൂര്‍ ശാഖാ മാനേജര്‍ അമ്മിഞ്ഞിക്കോട്ടെ ഗീത(34)യാണ് അറസ്റ്റിലായത്.

പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. സൈന്‍ മോട്ടോര്‍സ് മാനേജിംഗ് ഡയറക്ടര്‍ ബാലചന്ദ്രന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. 2008 മുതല്‍ 2013 വരെയുള്ള കാലയളവില്‍ കമ്പനിയുടെ പേരിലുള്ള 18 ബൈക്കുകള്‍ കണക്കില്‍ കാണിക്കാതെ വില്‍പന നടത്തിയെന്നും ഇതിലൂടെ 18 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നുമാണ് പരാതി.

കമ്പനി അറിയാതെ ഏതാനും ബൈക്കുകള്‍ക്ക് വായ്പ ശരിയാക്കി നല്‍കിയെന്നും പരാതിയില്‍ പറയുന്നു. ചന്തേര പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബൈക്ക് ഷോറൂമില്‍ 18 ലക്ഷത്തിന്റെ തട്ടിപ്പ്: യുവതി അറസ്റ്റില്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia