ബാലസംഘം രൂപീകരണം
Oct 10, 2011, 14:28 IST
കുറ്റിക്കോല്‍: ബേഡകം ഏരിയയില്‍ ബാലസംഘത്തിന് 111 യൂണിറ്റുകള്‍ രൂപീകരിക്കാന്‍ ഏരിയാ കണ്വെന്ഷന് തീരുമാനിച്ചു. നവംബര്‍ ഒന്നിന് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ആരംഭിക്കും. ആറിന് പ്രവര്‍ത്തനം പൂര്‍ത്തീകരിക്കും. കുട്ടികളുടെ സ്ക്വാഡ് മുഴുവന്‍ വീടുകളും കയറി അംഗങ്ങളെ ചേര്‍ക്കും. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി 15 മുതല്‍ 26 വരെ തീയതികളില്‍ വില്ലേജ് കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കാന്‍ ഏരിയാ കണ്വെന്ഷന് തീരുമാനിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി വി രജിന് ഉദ്ഘാടനം ചെയ്തു. മീരാചന്ദ്രന്‍ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ കെ ഹരിപ്രസാദ്, കെ പി രാമചന്ദ്രന്, ടി കെ മനോജ് എന്നിവര്‍ സംസാരിച്ചു.
Keywords: Balasangam, Kuttikol, Kasaragod







