city-gold-ad-for-blogger

ജീവിത സത്യങ്ങളാണ് കഥ: സി.വി ബാലകൃഷ്ണന്‍

ജീവിത സത്യങ്ങളാണ് കഥ: സി.വി ബാലകൃഷ്ണന്‍
കാസര്‍കോട്: ജീവിത സത്യങ്ങളാണ് കഥയായി രൂപാന്തരപ്പെടുന്നതെന്നും അഥവാ ജീവിതം തന്നെയാണ് കഥയെന്നും പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ സി.വി. ബാലകൃഷ്ണന്‍. കാസര്‍കോട് സാഹിത്യവേദിയും കാസര്‍കോട് നഗരസഭയും ചേര്‍ന്ന് സംഘടിപ്പിച്ച ദ്വിദ്വിന കഥകൂട്ടം ചെറുകഥ ശില്പശാല മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബാലകൃഷ്ണന്‍.
മൗലികത സ്ഥാപിക്കുക എന്നതാണ് പുതിയ എഴുത്തുകാര്‍ നേരിടുന്ന വെല്ലുവിളി. എഴുത്തും വായനയുമില്ലാത്ത മെക്‌സിക്കന്‍ ഗോത്രവര്‍ഗ്ഗ സമൂഹം പോലും കഥകളാല്‍ സമ്പന്നമാണ്. പഴയ സാമൂഹ്യ-രാഷ്ട്രീയ സഹചര്യമല്ല ഇന്നുള്ളത്. സൈബര്‍ സ്‌പേയ്‌സ് എന്ന സ്ഥലരാശി ഇന്ന് യാഥാര്‍ഥ്യമാണ്. സൈബര്‍ കൂട്ടായ്മകളും കുറ്റകൃത്യങ്ങളും ചേര്‍ന്ന് ഒരു പുതിയ സാമൂഹിക തലം രൂപപ്പെട്ടിരിക്കുന്നു. പുതിയ എഴുത്തുകാരുടെ എഴുത്തില്‍ ഇവയും കടന്നുവരണം. വി.കെ.എന്നിന്റേയും തകഴിയുടെയും കഥകള്‍ പുതിയ തലമുറ വായിക്കേണ്ടത് അന്നത്തെ കാലം മനസില്‍ കണ്ടുകൊണ്ടാവണമെന്നും സി.വി ബാലകൃഷ്ണന്‍ പറഞ്ഞു.
നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. എ. അബ്ദുര്‍ റഹ്മാന്‍, ജി. നാരായണന്‍, സൈബുന്നീസ ഹനീഫ്, ജി. പത്മകുമാര്‍, കെ. വിനോദ് ചന്ദ്രന്‍, വി.വി. പ്രഭാകരന്‍, മുജീബ് അഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു. ക്യാമ്പ് ഡയറക്ടര്‍ നാരായണന്‍ പേരിയ സ്വാഗതവും മധൂര്‍ ഷെരീഫ് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം നടന്ന ആദ്യ സെക്ഷനില്‍ യു.കെ കുമാരന്‍ ക്ലാസെടുത്തു. ശില്പശാല ഞായറാഴ്ച സമാപിക്കും. ഞായറാഴ്ച രാവിലെ 10 മണിക്ക് അംബീകാസുതന്‍ മാങ്ങാടും 11.30ന് എം.എ റഹ്മാനും ക്ലാസെടുക്കും. വൈകീട്ട് മൂന്ന് മണിക്ക് സമാപനസമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.
ജീവിത സത്യങ്ങളാണ് കഥ: സി.വി ബാലകൃഷ്ണന്‍


Keywords: kasaragod, Municipal Conference Hall, inauguration, Story

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia