ജില്ലാ പഞ്ചായത്ത് ബജറ്റ്: റോഡ് വികസനത്തിന് 20 കോടി രൂപ ചിലവഴിക്കും
Mar 27, 2012, 13:23 IST
കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ 2012-13വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് കെ.എസ് കുര്യാക്കോസ് അവതരിപ്പിച്ചു. റോഡ് വികസനത്തിന് 20കോടി രൂപ മാറ്റിവെച്ചു. നബാര്‍ഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ജലസേചന പദ്ധതിക്ക് 44കോടി രൂപ പ്രയോജനപ്പെടുത്തും. സമഗ്ര തെങ്ങ് കൃഷ്‌ക്ക് 40ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്.
കൃഷിക്കും, സീഡ് ഫാമിനുമായി 2.75കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. സമ്പൂര്‍ണ ശുചിത്വ പദ്ധതിക്കും, കുടിവെള്ള പദ്ധതിക്കും, കൃഷിക്കും , മാലിന്യ മുക്തമായ ജില്ലയ്ക്കുമാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. ഭക്ഷ്യ വിളകള്‍ക്ക് കൂടുതല്‍ തുക മാറ്റിവെച്ചിട്ടുണ്ട്. അതേസമയം അടക്കയ്ക്കും, തെങ്ങിനും ഫണ്ട് വിഹിതം കുറച്ചിട്ടുണ്ട്. കുടിവെള്ള പദ്ധതിക്കായി ജനജീവനം പദ്ധതി നടപ്പിലാക്കും. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കായി വീടൊരുക്കുന്നതിന് തണല്‍ എന്ന പേരില്‍ പദ്ധതി നടപ്പാക്കും. ഇതിന് 1.15കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. 89.48 കോടി ചെലവും 92.3കോടി വരവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 4.80കോടി രൂപ മിച്ചം പ്രതീക്ഷിക്കുന്നു. ചട്ടഞ്ചാലിലുള്ള വ്യവസായ പാര്‍ക്കിനെ കൂടുതല്‍ ഫലപ്രദമാക്കാനുളഅള നടപടികള്‍ സ്വീകരിക്കുമെന്നും, നിര്‍മല്‍ ഗ്രാമപുരസ്‌കാരത്തിന്റെ തുക കൂടി ഉള്‍പ്പെടുത്തി മാലിന്യ മുക്ത കാസര്‍കോട് ജില്ല സാധ്യമാക്കാന്‍ സമഗ്രമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നു.
Photos: Shrikanth Kasaragod
Keywords: kasaragod, District-Panchayath, Road, Budget







