city-gold-ad-for-blogger

ജനറല്‍ ആശുപത്രിയോട് അവഗണന: ബിജെപി മാര്‍ച്ച് നടത്തി

ജനറല്‍ ആശുപത്രിയോട് അവഗണന: ബിജെപി മാര്‍ച്ച് നടത്തി
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയോട് അധികൃതര്‍ കാണിക്കുന്ന അവഗണനയിലും അനാസ്ഥയിലും പ്രതിഷേധിച്ച് ബി.ജെ.പി. കാസര്‍കോട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. പകര്‍ച്ചവ്യാധികളും മളക്കാലരോഗങ്ങളും പടര്‍ന്ന് പിടിക്കുമ്പോള്‍ ജനറല്‍ ആശുപത്രിയില്‍ മരുന്നുകളും ഡോക്ടര്‍മാരും ഇല്ലാതെ പാവപ്പെട്ട ജനങ്ങള്‍ കഷ്ടപ്പെടുകയാണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു.

കറന്തക്കാട് ബി ജെ പി ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ച് ജനറല്‍ ആശുപത്രി പരിസരത്ത് സമാപിച്ചു. ജില്ലാ പ്രസിഡണ്ട് പി. സുരേഷ് കുമാര്‍ ഷെട്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി രമേശ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത്, സഞ്ജീവ ഷെട്ടി, രാമപ്പ മഞ്ചേശ്വരം, വിട്ടല്‍ ഷെട്ടി, ഹരീശ് നാരമ്പാടി, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് ശൈലജ ഭട്ട്, എസ് കുമാര്‍, കെ ടി ജയറാം, പി. സുശീല, സരോജ ആര്‍ ബല്ലാള്‍, ജി ചന്ദ്രന്‍, ഗണപതി കോട്ടക്കണ്ണി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. സുധാമ്മ സ്വാഗതം പറഞ്ഞു.

Keywords: Kasaragod, BJP, March, General-hospital          

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia