city-gold-ad-for-blogger

ചന്ദ്രഗിരി പാലത്തിന് സമീപം റോഡിലേക്ക് കുന്നിടിഞ്ഞു വീണു

കാസര്‍കോട്: (www.kasargodvartha.com 30.08.2014) കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ചന്ദ്രഗിരി പാലത്തിന് സമീപം റോഡിലേക്ക് കുന്നിടിഞ്ഞു വീണു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. അപകടം നടക്കുമ്പോള്‍ വാഹനങ്ങള്‍ കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

പ്രസ് ക്ലബ്ബ് ജംഗ്ഷന്‍ കഴിഞ്ഞതിന് ശേഷമുള്ള തൊട്ടടുത്ത കുന്നാണ് ഇടിഞ്ഞുവീണത്. പോലീസ് സ്ഥലത്തെത്തിയാണ് റോഡിലെ മണ്ണ് നീക്കിയത്. കെഎസ്ടിപി റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ഇവിടെ കുന്നിന്റെ ഒരുഭാഗം നേരത്തെ ഇടിച്ചിരുന്നു. ഇതാണ് ഇപ്പോഴത്തെ അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടം നടന്ന സ്ഥലത്ത് നേരത്തെ കെഎസ്ടിപി അധികൃതര്‍ അപകട സാധ്യതാ ബോര്‍ഡ് സ്ഥാപിച്ചിരുന്നു.

ശനിയാഴ്ച രാവിലെയും വൈകുന്നേരവുമായി ജില്ലയില്‍ കനത്തമഴയാണ് ലഭിച്ചത്. വീശിയടിച്ച കാറ്റില്‍ പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രി കോമ്പൗണ്ടിലുള്ള വൈദ്യുതി പോസ്റ്റില്‍ മരം വീണ് മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ചന്ദ്രഗിരി പാലത്തിന് സമീപം റോഡിലേക്ക് കുന്നിടിഞ്ഞു വീണു

Keywords : Kasaragod, Chandrigiri, Road, Kanhangad, Accident, KSTP Road construction, Landslide in Chadragiri. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia